Download Our Android App | iOS App
അശാന്തമായ് തിരകളുയരുമൊരു സമുദ്രമായി മാറുന്നു.

പുലരിയും അന്തിയുമറിയാത്ത ഭ്രാന്തനെ പോലെ അലഞ്ഞു തിരിയുന്നു.
മറവിയുടെ ലോകത്തിൽ വലഞ്ഞുഴന്ന് ഭാവിയും ഭൂതവും വർത്തമാനവും
തെറ്റും ശരിയും
ജീവിത വീഥിയിൽ ആരോഹണ അവരോഹണവും
വികാരവിചാരങ്ങളുടെ കയറ്റിറക്കങ്ങളും ആവേഗങ്ങളുമൊട്ടുമില്ലാതെ
അലയുന്ന മേഘകൂട്ടങ്ങളെ പോലെ ഒഴുകിയൊഴുകി
ഒടുവിലൊരു കണ്ണീർമഴയായ് പെയ്തിറങ്ങി ഇല്ലാതെയായിരുന്നെങ്കിൽ
സുജ സജി