40-മത് നവാപ്പൂർ കൺവെൻഷൻ നവംബർ 19 മുതൽ 21 വരെ

ജോസഫ് തോമസ്, വടശ്ശേരിക്കര

നവാപ്പൂർ: ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 40-മത് ജനറൽ കൺവെൻഷൻ നവംബർ 19 മുതൽ 21വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ (സൂം, യുട്യൂബ്, ഫേസ്ബുക്) നടക്കും. വടക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ഈ കൺവെൻഷൻ, ഫിലഡൽഫിയ ഫെല്ലോഷിപ്പിന്റെ ആഗോള ഓവർസീയർ റവ. ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. തുടർന്നു നടക്കുന്ന വിവിധ സെഷനുകളിൽ പാസ്റ്റർ കെ. ജോയി, ബ്രദർ എസ്സ്. ആർ. മനോഹർ, പാസ്റ്റർ നൂറുദ്ദിൻ മുല്ല, പാസ്റ്റർ എം. പൗലോസ്, പാസ്റ്റർ വി.ജെ. തോമസ്‌, റവ. ഡോ. ഫിന്നി ഫിലിപ്പ്, റവ. ഡോ. പോൾ മാത്യൂസ്, സിസ്റ്റർ മേരി മാത്യൂസ്,
സിസ്റ്റർ ക്രിസ്റ്റി പോൾ മാത്യൂസ് എന്നിവർ പ്രസംഗിക്കും. ഫിലഡൽഫിയ ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.

ഫിലഡൽഫിയ ബൈബിൾ കോളേജ് ബിരുദദാനം, ശുശ്രൂഷക സമ്മേളനം, സോദരീ സമ്മേളനം, യുവജന സമ്മേളനം, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടി എന്നിവയും കൺവെൻഷനോടനുബദ്ധമായി നടക്കും.

വടക്കെ ഇന്ത്യയുടെ അപ്പോസ്തോലന്മാരിൽ അഗ്രഗണ്യനായിരുന്ന, ഇപ്പോൾ കർത്തൃസന്നിധിയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഡോ. തോമസ്‌ മാത്യൂസ് ആരംഭിച്ച ഒരു ചെറിയ ആത്‌മീയപ്രസ്ഥാനം ആണ് ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യ. ഇന്ന്‌ അതൊരു ഒരു വടവൃക്ഷം പോലെ ഇന്ത്യക്ക് അകത്തും പുറത്തും വളർന്ന് പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. 1600-ൽ പരം പ്രാദേശിക സഭകൾ ഇന്ന് എഫ് എഫ് സി ഐ ക്കുണ്ട്. റവ. ഡോ. പോൾ മാത്യൂസ് എഫ് എഫ് സി ഐ യുടെ ദേശീയ അദ്ധ്യക്ഷനായി അമരത്തു പ്രവർത്തിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.