വൈ.സി.പി.എ. കർണ്ണാടകയുടെ സായാഹ്ന സമ്മേളനം “ബ്രേക്ക് ത്രൂ” നവംബർ 1 ന്
ബാംഗ്ലൂർ: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗം യംഗ് പീപ്പിൾ ക്രിസ്ത്യൻ അസ്സോസിയേഷൻ (വൈ.പി.സി.എ. കർണ്ണാടക) ന്റെ ആഭിമുഖ്യത്തിൽ യുവാക്കൾക്കായി നവംബർ ഒന്നിന് (ഞായർ) സായാഹ്ന സമ്മേളനം “ബ്രേക്ക് ത്രൂ” ഓൺലൈനിൽ നടത്തപ്പെടും. സൂമിലൂടെ വൈകുന്നേരം 7 ആരംഭിക്കുന്ന സമ്മേളനത്തിൽ റവ. ബിജു തമ്പി മുഖ്യ സന്ദേശം നൽകും. പാസ്റ്റർ സാമുവേലിന്റെ (ബൽഗാം) നേതൃത്വത്തിലുള്ള ഗായകസംഘം സംഗീത ശുശ്രൂഷ നയിക്കും. വൈ.പി.സി.എയുടെ യൂടൂബ്, ഫെയ്സ്ബുക്ക് ചാനലുകളിലും തത്സമയം വീക്ഷിക്കാവുന്നതാണ്.
മീറ്റിംഗിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വൈ.പി.സി.എ. കർണ്ണാടക സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ റോയ് ജോർജ്ജ് ബെംഗളൂരൂ അറിയിച്ചു.


- Advertisement -

Comments are closed.