ഇന്നത്തെ ചിന്ത : ഉയർത്തപ്പെട്ട കൊമ്പ് | ജെ.പി വെണ്ണിക്കുളം

1 ദിനവൃത്താന്തം 25:5
ഇവർ എല്ലാവരും ദൈവത്തിന്റെ വചനങ്ങളിൽ രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാർ. അവന്റെ കൊമ്പുയർത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.

post watermark60x60

ഇവിടെ ഹേമാന്റെ കൊമ്പിനെ ദൈവം ഉയർത്തി എന്നു വായിക്കുന്നുണ്ടല്ലോ. വാദ്യോപകരണങ്ങളോടെ ദൈവത്തിനു ശുശ്രൂഷ ചെയ്യാൻ നിയമിക്കപ്പെട്ട ഹേമാന്റെ കുടുംബത്തെ (1 ദിനവൃത്താന്തം 16:41) ദൈവം അനുഗ്രഹിച്ചു എന്നാണ് ഇതിലൂടെ നാം മനസിലാക്കേണ്ടത്. ആ അനുഗ്രഹത്തിൽ 14 പുത്രമാരും 3 പുത്രിമാരും ഉൾപ്പെട്ടിരുന്നു. പ്രിയരെ, ആര് ദൈവത്തിനു വേണ്ടി നിൽക്കുന്നുവോ അവരെ ദൈവം മാനിക്കും.

ധ്യാനം : 1 ദിനവൃത്താന്തം 25
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like