കവിത: യേശു നായകൻ | ഷൈൻ കടമക്കുടി

വീരനായകൻ യേശു ആത്മ രക്ഷകൻ യേശു

Download Our Android App | iOS App

മരണത്തിന്മേൽ ജയമെടുത്തവൻ ദൈവമാകുന്ന ക്രിസ്തു
മരണഭയം മാറ്റിയെടുത്തവൻ ദൈവമാകുന്നു യേശു

post watermark60x60

പാപത്തിൽ നിന്നെന്നെ രക്ഷിച്ചവൻ ശാപത്തിൽ നിന്നെന്നെ വീണ്ടെടുത്തവൻ അവൻ പ്രാണ സ്നേഹിതൻ എന്നും ജീവദായകൻ യേശുവിനെ അറിഞ്ഞിടുമ്പോൾ ജീവിതമെ മാറും

വചനത്താൽ എന്നും ഉറപ്പിക്കുന്നവൻ കഷ്ടതയിൽ എന്നും കൂടെ നിൽക്കുന്നോൻ വചനം മാറുകയില്ല യേശു മാറുകയില്ല
യേശുവിന്റെ വാക്കുകൾ ജീവിതത്തെ മാറ്റും

നിത്യമായ സ്നേഹം കാട്ടിത്തന്നവൻ ക്രൂശിതനായ് ജീവൻ ബലികൊടുത്തവൻ യേശു സൗഖ്യദായകൻ പാപശാപരക്ഷകൻ യേശുവിൻ സ്നേഹം നിത്യമായ സ്നേഹം.

ഷൈൻ കടമക്കുടി

-ADVERTISEMENT-

You might also like
Comments
Loading...