അടിയന്തിര പ്രാർത്ഥനക്ക്; ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക

ഇരവിപേരൂർ: ആശ്രയമില്ലാത്തവരേയും രോഗികളേയും ഭിന്നശേഷിക്കാരേയും താമസിപ്പിച്ചിട്ടുള്ള പുനരധിവാസകേന്ദ്രമായ ഗിൽഗാൽ ആശ്വാസഭവനായി പ്രാർത്ഥിക്കുക. ചില അന്തേവാസികൾക്ക് കോവിഡ് രോഗസ്ഥിതി കണ്ടെത്തിയിട്ടുണ്ട്. പുനരധിവാസ കേന്ദ്രം എന്ന നിലയ്ക്ക് സ്ഥാപനത്തിൽ പ്രത്യേക പരിശോധന പരിപാടി നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്.

അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങൾ മാറാതിരിക്കുവാൻ ദൈവമക്കൾ പ്രാർത്ഥിക്കുക.

പ്രത്യേക അടുക്കള, ചികിത്സയ്ക്കായി ആരോഗ്യ വകുപ്പ് ക്രമീകരിച്ച പ്രത്യേക മെഡിക്കൽ ടീം, സ്ഥാപനത്തിൽ പരിപാലിക്കുന്ന കന്നുകാലികൾക്കുള്ള തീറ്റ, ജീവനക്കാരിൽ രോഗം വന്നവരുടെ കോണ്ടാക്ടിൽ ഉള്ളവരെ നിരീക്ഷണത്തിൽ പാർപ്പിക്കൽ മുതലായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥാപനത്തിലേക്കും പുറത്തേക്കുമുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു.

പലവിധ രോഗങ്ങളാലും വൈകല്യങ്ങളാലും ( ചിലർ ശരീരം തളർന്നവർ മറ്റ് ചിലർ മാനസിക വൈകല്യം ഉള്ളവർ ) കഴിയുന്ന ഓരോരുത്തരേയും പ്രത്യേകമായി കരുതി പരിപാലിക്കുന്നതിനു ഗിൽഗാൽ ആശ്വാസഭവൻ നടത്തുന്ന പ്രയത്നം കഠിനമാണ്.

വരും ദിവസങ്ങളിൽ പരിശോധന പൂർത്തീകരിക്കുമ്പോൾ മാത്രമേ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്താൻ സാധിക്കുകയുള്ളൂ.

ഈ നിർണ്ണായക അവസ്ഥയിൽ എല്ലാവരുടേയും പ്രാർത്ഥനയും മാനസികമായ പിന്തുണയാണ് അതിന്റെ ചുമതലക്കാർക്ക് വേണ്ടത്. പ്രത്യേകിച്ച്, സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും ഒറ്റപ്പെട്ടു പോയവരെയും ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിന് ഈ ഘട്ടത്തിൽ ഉറച്ച പിന്തുണ നൽകണമെന്നും
അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.