ലേഖനം: വിശ്വാസത്തിൽ മുമ്പോട്ട്… | ബിൻസി ബിജു

വിശ്വാസം എന്നത് നിലനിർത്താൻ കഴിയാത്തതും പെട്ടന്ന് ഉണ്ടാകുവാൻ അസാധ്യമായതും ആണ്. കാണുന്നതിനെ മാത്രം വിശ്വസിക്കുന്ന ഒരു ലോകത്തിലാണ് നമ്മൾ ആയിരിക്കുന്നത്. എന്നാൽ വചനം നമ്മെ പഠിപ്പിക്കുന്ന ഒരു കാര്യം വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപിപ്പാൻ കഴിയുകയില്ല എന്നതാണ്…
ദൈവത്തിന്റെ വചനം വിശ്വാസത്തെ കുറിച്ച് നമുക്കു വ്യക്തമായി പഠിപ്പിച്ചു തരുന്ന ചില കാര്യങ്ങൾ
1 എങ്ങനെ നമ്മൾ വിശ്വസിക്കണം
എബ്രായർ 11:6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

നമ്മുടെ ഏത് അവസ്ഥയിലും ഏത് വിഷയത്തിലും നമ്മുടെ ചാരെ നമുക്കു തുണയായി ഒരു ദൈവം ഉണ്ട് എന്നത് നമ്മൾ ലവലേശം സംശയം ഇല്ലാതെ വിശ്വസിക്കണം…

2 വിശ്വാസത്തിൽ ക്ഷീണിതരാകാതിരിക്കണം
റോമർ 4:19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.

തന്റെ വർദ്ധക്യത്തിൽ തനിക്കു ലഭിച്ച വാഗ്ദത്തം കേട്ട അബ്രഹാം തന്റെ അപ്പോഴത്തെ അവസ്ഥകളോ മറ്റു വിഷയങ്ങളിലോ ആകുലപ്പെടാതെ തന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു…

3 പ്രതിഫലം നോക്കാതെ വിശ്വസിക്കുക

എബ്രായർ
11:24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
11:25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.

മോശക്കു ഇവിടെ തന്റെ വിശ്വാസത്തേക്കാൾ ഉപരി കൊട്ടാരത്തിൽ എന്നുന്നേക്കുമായി സുഖലോലുപനായി കഴിയമായിരുന്നിട്ടും താൻ അതൊന്നും വകവെക്കാതെ ക്രിസ്തുവിന്റെ നിന്ദ ചുമക്കുവാൻ തയ്യാറായി… പാപത്തിന്റെ താൽക്കാല ഭോജനത്തേക്കാളും ദൈവചനത്തോടുകൂടി കഷ്ട്ടം അനുഭവിക്കുന്നത് തിരഞ്ഞെടുത്തു…

4 നമ്മുടെ പ്രവർത്തികളിൽ ദൈവവിശ്വാസം പുതുക്കുക..
ഉല്പത്തി
22:11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു.
22:12 ബാലന്റെമേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു.

തനിക്കു വർദ്ധിക്യത്തിൽ ലഭിച്ച തന്റെ ഏകജാതനെ ദൈവം യാഗം കഴിക്കാൻ പറഞ്ഞപ്പോൾ യാതൊരു പിറുപിറുപ്പും മടിയും കൂടാതെ വർദ്ധ്യക്യത്തിൽ തനിക്കൊരു പുത്രനെ തരുവാൻ കഴിവുള്ള ആ സർവ്വശക്തനായ ദൈവത്തിൽ താൻ വിശ്വസിച്ചു..

ഇതുപോലെ വചനത്തിൽ നമ്മുടെ വിശ്വാസത്തെ ഉറപ്പിക്കത്തക്ക നിരവധി വചനങ്ങളാണ് ദൈവം നമുക്കു നൽകിയത്… ബൈബിൾ മുഴുനീളെ പഠിച്ചാൽ അബ്രഹാം, മോശ, ഹാനോക്, ജോസഫ് തുടങ്ങി അനേകം വിശ്വാസവീരന്മാരെ നമുക്കു കാണുവാൻ കഴിയും. തങ്ങൾക്കു ലഭിച്ച ദൈവീക കാഴ്ചപ്പാടിൽ യാതൊരു ലാഭവും പ്രതീക്ഷിക്കാതെ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചു നിന്നുകൊണ്ട് പലരും ക്രിസ്തുവിനായ് തങ്ങളുടെ സ്വന്തപ്രാണനെ വരെ നൽകി.
ഇന്ന് നമ്മൾ ആയിരിക്കുന്ന ഈ ലോകത്തിൽ വഞ്ചനയുടെയും ചതിയുടെയും തുടങ്ങി പാപത്തിന്റെ പടുകുഴിയിൽ അകപ്പെട്ടു നിൽകുമ്പോൾ വിശ്വാസം എന്നതിന് യാതൊരു പ്രസക്തിയും ഇല്ലാതെ പോകുന്നു.. എല്ലാവരും സ്വന്തതല്പര്യങ്ങൾക്കായി പലതും നേടി എടുക്കാനായി വിശ്വസിക്കുന്നവരെ ചതിച്ചും കൂടെ നില്കുന്നവരെ വഞ്ചിച്ചും പലതും തങ്ങളുടേതെന്നു പറഞ്ഞു നേടി എടുക്കുമ്പോൾ ഈ ലോകത്തിൽ നേടിയതും ഓടിയതും അധ്വാനിച്ചതും എല്ലാം വ്യർത്ഥമായി സർവ്വവും ഒരു മായയാണ് എന്ന കാര്യം മറന്നു പോകുന്നു.ഒന്നുമില്ലാതിരുന്ന സമയത്ത് ദൈവത്തെ ഉറക്കെ വിളിച്ചു പ്രാർത്ഥിച്ചു പലതും നേടി എടുത്തു ഒരു സഥാനത്തു ആകുമ്പോൾ വന്നവഴികളെ മറന്നുകൊണ്ട്. തന്നെ അത്രത്തോളം നടത്തിയ ദൈവത്തെ മറന്നുകൊണ്ട് ലോകമോഹങ്ങൾക്കു പുറകെ ഓടുമ്പോൾ ഒന്നോർക്കുക എല്ലാത്തിനും കണക്കു കൊടുക്കേണ്ട ഒരു നാൾ നീതിയോടെ ന്യായം വിധിക്കുന്ന ന്യായാധിപതിയുടെ മുമ്പിൽ നിൽക്കുന്ന ആ സമയത്തെ മറന്നു പോകരുത്.. ഇനിയും വൈകിയിട്ടില്ല…നമ്മെ ഇത്രത്തോളം നടത്തിയ ആ ദൈവത്തെ മറന്നിടാതെ തന്റെ വരവ് വരെയും നമുക്കു ലഭിച്ച ദർശനത്തിൽ നമ്മുടെ ദൈവത്തോടുള്ള വിശ്വാസം മുറുകെ പിടിച്ചു ദൈവത്തിനായ് മുന്നേറുവാൻ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കുമാറാകട്ടെ..
വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു. ആമേൻ.

ബിൻസി ബിജു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.