പഠന സഹായവുമായി കുമ്പനാട് സെന്റർ പി.വൈ.പി.എ

കുമ്പനാട് : കൊറോണ എന്ന മഹാമാരി നിമിത്തം സ്കൂളിൽ പോകാൻ പറ്റാത്ത സാഹചര്യമായതിനാൽ വീട്ടിൽ ഇരുന്നു പഠിക്കുന്ന 12 കുട്ടികൾക്ക് ഫോൺ, ടി. വി എന്നിവ നൽകി കുമ്പനാട് സെന്റർ പി.വൈ.പി.എ.

post watermark60x60

ഓൺലൈൻ ആയി ക്ലാസ്സുകളിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഫോണും, ടി.വിയും ഇല്ലാതെ പഠനത്തിന് പ്രയാസം അനുഭവിക്കുന്ന അർഹരായ കുട്ടികളെ കണ്ടെത്തി സഹായം നൽകുകയായിരുന്നു. ഈ ലോക്ക്ഡൌൺ സമയത്ത് സാമ്പത്തികമായി പ്രയാസം അനുഭവിച്ച 40 ദൈവദാസന്മാരെ സഹായിച്ചതിലൂടെ സെന്റർ പി.വൈ.പി.എ പ്രവർത്തനങ്ങളിൽ സജീവമായി.

-ADVERTISEMENT-

-ADVERTISEMENT-

You might also like