അഖിലേന്ത്യ മെഡിക്കൽ / ഡെന്റൽ നീറ്റ് യോഗ്യത പ്രവേശന പരീക്ഷയിൽ ഫിലെമോൻ കുര്യാക്കോസിന് കേരള തലത്തിൽ മൂന്നാം റാങ്ക്

തിരുവല്ല : കല്ലുമല ദൈവസഭ ഷിംല സഭാ ശുശ്രൂഷകൻ തിരുവല്ല കറ്റോട് കുഴിപ്പറമ്പിൽ പാസ്റ്റർ കുര്യാക്കോസ് തോമസിന്റെയും അമ്പിളി തോമസിന്റെയും മകൻ ഫിലെമോൻ കുര്യാക്കോസാണ് അഖിലേന്ത്യ മെഡിക്കൽ / ഡെന്റൽ നീറ്റ് യോഗ്യത പ്രവേശന പരീക്ഷയിൽ കേരള തലത്തിൽ മൂന്നാം റാങ്കും, ദേശീയ തലത്തിൽ അൻപതാം റാങ്കും കരസ്ഥമാക്കി. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണ്ണിസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥി ആയിരുന്നു. ഡൽഹിയിലുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിൽ (AIIMS) ചേർന്ന് എം ബി ബി എസ് പഠിക്കുവാനാണ് ഇനി തീരുമാനം.

വിശുദ്ധ വേദപുസ്തക ധ്യാനത്തിനും പ്രാർത്ഥനക്കും പ്രാധാന്യം നൽകുന്ന ഫിലെമോൻ നീറ്റ് പരീക്ഷക്ക്‌ തയ്യാറെടുക്കുന്നതിനിടയിലും പല തവണ ബൈബിൾ പൂർണ്ണമായി വായിച്ചു തീർത്തിരുന്നു. ദിവസവും ഒരു മണിക്കൂർ പ്രാർത്ഥനക്കായി മാറ്റി വയ്ക്കുന്ന ഫിലെമോൻ തനിക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളിലും സുവിശേഷം പങ്ക് വയ്ക്കുന്നതിലും തല്പരനാണ്. സ്കൂൾ അസംബ്ലികളിലെ പ്രസംഗങ്ങൾ പോലും തന്റെ സഹ വിദ്യാർത്ഥികളെ കർത്താവിലേക്ക് ആകർഷിക്കുന്നതാക്കി മാറ്റുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പിതാവ് പാസ്റ്റർ കുര്യാക്കോസ് തോമസ് കഴിഞ്ഞ 15 വർഷമായി ഷിംലയിൽ കല്ലുമല ദൈവസഭയുടെ ശ്രുശൂഷകനാണ്. ദൈവിക നിയോഗപ്രകാരം ഷിംലയിലേക്ക് താൻ പോകുമ്പോൾ തന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭാസം എങ്ങനെ നടക്കുമെന്ന് പോലും അന്ന് ചിന്തിച്ചിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.
ഫിലെമോന്റെ ഇളയ സഹോദരൻ നാഥാനിയേൽ ചങ്ങനാശ്ശേരിരിയിൽ പ്ലസ് വൺ വിദ്യാർത്തിയാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading