എക്സൽ വി.ബി.എസ് നേതൃത്വം നൽകിയ മിഡ്‌ഡിൽ ഈസ്റ്റ് സൂം കിഡ്സ് വി.ബി.എസ് വിജകരമായി സമാപിച്ചു

ബൈജു ഏബ്രഹാം

മിഡ്‌ഡിൽ ഈസ്റ്റ്: എക്സൽ വി.ബി.എസ് മിനിസ്ട്രിസ് നേതൃത്വം നൽകിയ മിഡ്‌ഡിൽ ഈസ്റ്റ് സൂം കിഡ്സ് വി.ബി.എസ് പ്രോഗ്രാം ഇന്ന് വളരെ അനുഗ്രഹമായി നടത്തപ്പെട്ടു.

post watermark60x60

ഈ പ്രവിശ്യത്തെ മീറ്റിംഗ് ഖത്തർ ടീം ബ്രദർ ബൈജു അബ്രഹാമിന്റെ നേതൃത്വതത്തിൽ പ്രോഗ്രാംസ് നടത്തപ്പെട്ടു. ദോഹ ഐ.പി.സി സഭാശുശ്രൂഷകൻ പാസ്റ്റർ ജോൺ ടി മാത്യു പ്രാർത്ഥിച്ചു മീറ്റിംഗ് ആരംഭിക്കുകയും അതെ തുടർന്ന് വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടുകയുമുണ്ടായി. ഗാനങ്ങൾക്ക് ബ്രദർ സ്റ്റീഫൻ, Brother ജിതിൻ ജോസ്, സിസ്റ്റർ ജെനിന്ന് നേതൃത്വം നൽകി. കൂടാതെ തീം അവതരണം സിസ്റ്റർ ആൻസി അനീഷ് , ഗെയിംസിനെ ബ്രദർ ജിജോമോൻ എന്നിവർ വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. മിഷൻ ചലഞ്ചിനെക്കുറിച്ചുള്ള അനുഗ്രഹീത സന്ദേശം കേരള ടീമിൽ നിന്ന് ബ്രദർ ഗ്ലാഡ്സനും അവതരിപ്പിച്ചു. നൂറിൽ അധികം കുട്ടികൾ ഈ മീറ്റിംഗിൽ പങ്കെടുക്കുകയുണ്ടായി. അവസാനമായി ദോഹ ബെഥേൽ എ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ പി എം ജോർജിന്റെ പ്രാർത്ഥനയോടെ ഈ മീറ്റിംഗ് അനുഗ്രഹമായി സമാപിച്ചു. ബ്രദർ ജയ്സൻ, എക്സൽ മിനിസ്ട്രിസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ എന്നിവർ മീറ്റിംഗ് കണ്ട്രോൾ ചെയ്‌തു.

-ADVERTISEMENT-

You might also like