കർണാടക ഐ.പി.സി ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും, ഓർഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 20 ന്

ബെംഗളൂരു:ഹൊരമാവു അഗര.
കർണാടക ഐ.പി.സി ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും, ഓർഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 20 ന്.
ഹൊരമാവു അഗരയിലുള്ള ഐ.പി. സി ,ഹെഡ് ക്വാർട്ടേഴ്സിൽ വെച്ചു നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു, ദേവനഹള്ളി സെന്റർ പ്രസിഡന്റ് പാസ്റ്റർ സീ ഒ ജോൺ ഉദ്ഘാടനം നിർവഹിക്കും, പ്രസ്തുത യോഗത്തിൽ എല്ലാ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ സംബന്ധിക്കുകയും, സെന്ററിലെ സീനിയർ ശുശ്രൂഷകന്മാർ വിവിധ സെഷനുകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
ഐ.പി.സീ കർണാടക സ്റ്റേറ്റ് സീനിയർ ശുശ്രൂഷകന്മാരായ പാസ്റ്റർ തങ്കച്ചൻ ബെഞ്ചമിൻ, പാസ്റ്റർ എ ,വൈ, ബാബു, പാസ്റ്റർ സജി ചക്കുംചിറ, കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു എന്നിവർ തദ്ദേശ ഭാഷയിൽ വചന ശുശ്രൂഷ നിർവഹിക്കുന്നു.
കർണാടക സ്റ്റേറ്റ് ഐ.പി.സി പ്രസിഡന്റ് പാസ്റ്റർ കെ, എസ് ജോസഫ് ഓർഡിനേഷൻ ശുശ്രൂഷകൾ നിർവഹിക്കുന്നതാണ്.
സംഗീത ശുശ്രൂഷകൾക്ക് ദേവനഹള്ളി സെന്റർ കൊയർ ജെയ്സൺ ആന്റ് ടീം നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like