ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ് പ്രവർത്തനോദ്ഘാടനം നാളെ

ജോൺ ബി.തോമസ്(കെ.ഇ കൊല്ലം യൂണിറ്റ് മീഡിയ കൺവീനർ)

കൊല്ലം : ക്രൈസ്തവ എഴുത്തുപുര കൊല്ലം യൂണിറ്റ് പ്രവർത്തനോദ്ഘാടനം നാളെ (ഒക്ടോബർ 18) രാത്രി 7 മണിമുതൽ സൂമിലൂടെ നടത്തപ്പെടുന്നു.

News Middle Advt Banner

ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രസിഡന്റ് ജിനു വർഗീസിന്റെ അധ്യക്ഷതയിൽ ജോൺസൻ വെടിക്കാട്ടിൽ(ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ് എക്സിക്യുട്ടിവ് മെമ്പർ)ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഷാജി എം.പോൾ ദൈവവചനം സംസാരിക്കും. സ്റ്റാൻലി എൽ.ജെ, എമി സ്റ്റാൻലി എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
ക്രൈസ്തവ എഴുത്തുപുര മാനേജ്‌മെന്റ് അംഗങ്ങളും, കേരളാ ചാപ്റ്റർ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുര കേരളാ ചാപ്റ്റർ പ്രവർത്തനോദ്ഘാടനത്തിന് നേതൃത്വം വഹിക്കും.

ക്രൈസ്തവ എഴുത്തുപുരയിലും, രഹബോത്ത് മീഡിയയിലും തത്സമയം സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading