ഇന്നത്തെ ചിന്ത : സഹോദര സ്നേഹം ചെറുതല്ല | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 133:1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

post watermark60x60

സാഹോദര്യ ബന്ധത്തിന്റെ മാഹാത്മ്യം ഒന്നു വേറെയാണ്. അതു സഹോദരന്മാർ തമ്മിലായാലും കുടുംബത്തിലായാലും സഭയിലായാലും. വിവിധങ്ങളായ കഴിവും സ്വഭാവവുമുള്ളവർ ഐക്യമത്യപ്പെടുമ്പോൾ
മാത്രമേ ബന്ധം ആരോഗ്യകരമായി നിലനിർത്താൻ സാധിക്കൂ. ക്രിസ്തീയ വീക്ഷണത്തിൽ പറഞ്ഞാൽ, എവിടെ സ്നേഹമുണ്ടോ അവിടെ ഐക്യതയുണ്ട്. അവിടെ സഹോദരപ്രീതിയുമുണ്ടാകും. അതിന്റെ പ്രതിഫലനം മറ്റുള്ളവരിലേക്കും എത്തും.

ധ്യാനം : സങ്കീർത്തനങ്ങൾ 133
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like