ഹോം ലാൻഡ് ഫെലോഷിപ്പ് 2020 ഒക്ടോബർ 31ന്

കുവൈറ്റ്‌: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കുവൈത്ത്‌ റീജിയന്റെ ആഭിമുഖ്യത്തിൽ ഹോം ലാൻഡ് ഫെലോഷിപ്പിന്റെ 2020 ലെ സമ്മേളനം ഒക്ടോബർ 31 ന് സൂം മീറ്റിംഗ് ആയി നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയനിലുള്ള മൂന്ന്‌ സഭകളിൽ മുൻകാലങ്ങളിലും, നിലവിൽ ഉള്ളതുമായ ശുശ്രൂഷകന്മാർ, വിശ്വാസികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി. സി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ ജോൺ തോമസ് (ഹൂസ്റ്റൺ) ദൈവ വചനം ശുശ്രൂഷിക്കുകയും, സ്പിരിച്വൽ വേവ്സ് ഗാന ശുശ്രൂക്ഷക്ക് നേതൃത്വം നൽകും.

Download Our Android App | iOS App

ഇന്ത്യൻ സമയം വൈകിട്ട് 8 മണി മുതൽ 11 മണി വരെ ആണ് സമ്മേളനം ക്റമികരിച്ചിരിക്കുന്നത് (സൂം ഐ. ഡി: 89938296041 പാസ്സ്‌വേര്‍ഡ്‌: 301020).

-ADVERTISEMENT-

You might also like
Comments
Loading...