പാസ്റ്റർ പി.എ.വി സാമിൻ്റെ സംസ്കാരം ഒക്ടോബർ 17ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുൻ ഓവർസിയർ പാസ്റ്റർ പി. എ.വി സാമിൻ്റെ ഭൗതിക ശരീരം ഒക്ടോബർ 16 ന് രാത്രി കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ച് ഓഫ് ഗോഡ് ഹാളിൽ ഒരു മണിക്കൂർ പൊതുദർശനത്തിന് വെച്ച ശേഷം മുളക്കുഴയിലേക്ക് കൊണ്ടു പോകും. സെപ്റ്റംബർ 25 ന് ഹൃദയ സ്തംഭനം മൂലം കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ചായിരുന്നു വിയോഗം.
സംസ്കാര ശുശ്രൂഷ ഒക്ടോബർ 17 ശനിയാഴ്ച രാവിലെ 9 ന് മുളക്കുഴ ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് ആരംഭിച്ച് 12.30 ന് സഭാ സെമിത്തേരിയിൽ നടക്കും.
പാസ്റ്റർമാരായ വൈ. റജി, ഡോ. ഷിബു കെ.മാത്യൂ, പാസ്റ്റർ റ്റി.എം. മാമച്ചൻ, ഈപ്പൻ ചെറിയാൻ എന്നിവരോടൊപ്പം
ഫെയ്ത്ത് സിറ്റി ചർച്ച് സീനിയർ പാസ്റ്റർ പി. ആർ. ബേബി, കർണാടക ചർച്ച് ഓഫ് ഗോഡ് ഓവർസിയർ എം. കുഞ്ഞപ്പി എന്നിവരുടെ മുഖ്യ നേതൃത്വത്തിൽ സംസ്കരിക്കും.
-Advertisement-