ബൈബിള്‍ പഠനം: ക്രിസ്തീയ വിവാഹം (ഭാഗം 1) – തെരഞ്ഞെടുപ്പ് | വിജീഷ് തൃശൂര്‍

വിവാഹം സ്വർഗ്ഗീയമാണ്, ആയതിനാൽ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് പിതാവാണ്. സ്വയമായ തെരഞ്ഞെടുപ്പുകൾ താൽകാലിക ആനന്ദം മാത്രമെ പ്രധാനം ചെയ്യൂ. എന്നാൽ ദൈവീക തെരഞ്ഞെടുപ്പ് നിത്യതയോളം നമ്മെ അടുപ്പിക്കും

ഉല്പത്തി 6:2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.

വിവാഹം സ്വർഗ്ഗീയമാണ്, ആയതിനാൽ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് പിതാവാണ്. സ്വയമായ തെരഞ്ഞെടുപ്പുകൾ താൽകാലിക ആനന്ദം മാത്രമെ പ്രധാനം ചെയ്യൂ. എന്നാൽ ദൈവീക തെരഞ്ഞെടുപ്പ് നിത്യതയോളം നമ്മെ അടുപ്പിക്കും

സൗന്ദര്യത്തിൻ്റെ അടിസ്ഥാനത്തിലും, അധവാ യവ്വന സഹജമായ പരസ്പര ആകർഷണത്തിലും, പണത്തിൻ്റെ അടിസ്ഥാനത്തിലും, ജോലിയുടെ അടിസ്ഥാനത്തിലും പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സ്വർഗ്ഗം ദുഃഖിക്കുന്നു.

അവിശ്വാസിയായ പങ്കാളിയെ തെരഞ്ഞെടുക്കാൻ പാടില്ലെന്നാണൊ പ്രമാണം ? വിശ്വാസിയെ പ്രണയിക്കാമൊ? ഇല്ല.

നാം വിശ്വാസിയെ തെരഞ്ഞെടുക്കുമ്പോഴും ബോധിച്ചവരെ എടുക്കരുത് എന്ന് വചനം പറയുന്നു. കാരണം പിതാവിൻ്റെ ഹിതം അനുസരിക്കുന്ന പ്രിയമക്കളാണ് നാം.

അങ്ങനെ ചെയ്യുമ്പോൾ സ്വർഗ്ഗം ദു:ഖിക്കുന്നു, എന്തെന്നാൽ പിതാവ് നമ്മെ അളവില്ലാതെ സ്നേഹിക്കുന്നു.

ഉല്പത്തി 6:6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി:

ദൈവം ദുഃഖിക്കുന്ന ഈ സാഹചര്യത്തിൽ കുടുംബജീവിതത്തിൽ വരുന്ന താളപ്പിഴകൾ നാം എങ്ങനെ ദൈവസന്നിധിയിൽ കൊണ്ടുവരും? പരിഹാരം കണ്ടെത്തും?

പ്രിയരെ തെരഞ്ഞെടുപ്പ് ദൈവത്തിൻ്റെതാണ്. അമിതാവേശത്തിൽ തെരഞ്ഞെടുപ്പുകൾ നടത്തി സ്വർഗ്ഗീയമായ ഈ കർമ്മത്തെ കളങ്കിതമാക്കരുത്. ഒന്നിച്ചുള്ള യാത്രായിൽ പങ്കാളിയ ഉപേക്ഷിച്ചു പോകുന്നവർ കൂടി വരുന്ന ഈ തലമുറയിൽ യുവതലമുറ വചനത്തെ പാലിക്കുന്നവരാകണം.

പാട്ടുകാരൻ പാടിയതുപോലെ,

” കൈപ്പുള്ള വെള്ളം കുടിച്ചീടിലും
കൽപന പോലെ നടന്നീടണം “

തുടരും…

വിജീഷ് തൃശൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.