ലേഖനം: ബുദ്ധിയുള്ള ആരാധന | ജോസഫ് തോമസ്, ദോഹ എ. ജി

പ്പോസ്തലനായ പൗലോസ് റോമാ ലേഖനത്തിന്റെ ആദ്യ അദ്ധ്യായങ്ങളിൽ കൃപയാൽ ഉള്ള തിരഞ്ഞെടുപ്പും, വിശ്വാസത്താലുള്ള നീതികരണവും എല്ലാം വളരെ വ്യക്തമായീ പ്രതിപാദിച്ചശേഷം 12-ആം അദ്ധ്യായത്തിൽ ദൈവത്തിന്‍റെ ആ മനസ്സലിവ് (നമ്മളെ തിരഞ്ഞെടുക്കാൻ കാണിച്ച മനസ്സലിവ്) ഓർപ്പിച്ചുകൊണ്ട് കൃപയാൽ തിരഞ്ഞെടുക്കപെട്ടവൻ എങ്ങനെ ദൈവത്തെ ആരാധിക്കണം എന്നുള്ളത് പറഞ്ഞിരിക്കുന്നു.

Download Our Android App | iOS App

1. ആരാധന ബുദ്ധിയുള്ളത് ആയിരിക്കണം
എന്താണ് ബുദ്ധി കൊണ്ടു ഉദ്ദേശിച്ചത്? പുതിയ നിയമത്തിൽ ബുദ്ധിയോടെ ചെയ്ത രണ്ടു കാര്യങ്ങൾ എടുത്തു പറയുന്നു, മത്തായിയുടെ സുവിശേഷം 7:24 ൽ പാറമേൽ വീട് പണിത ബുദ്ധിയുള്ളവരും, 25 ആം ആദ്ധ്യായത്തിൽ മണവാളനെ എതിരേൽക്കാൻ പുറപ്പെട്ട കന്യകമാരിൽ വിളക്കിന്‍റെ കൂടെ എണ്ണയും എടുത്ത ബുദ്ധിയുള്ളവരെ കുറിച്ചും പറയുന്നു. ഈ രണ്ടു കാര്യങ്ങളിലും ഒരു നിലനിൽപ് നമുക്ക് കാണുവാൻ കഴിയും. എന്തു ഉദ്ദേശിച്ചു ചെയ്‌തോ, അതു അവർക്ക് നേടാൻ കഴിഞ്ഞു. എന്നാൽ ബുദ്ധിയില്ലാതെ ചെയ്തവർ തകർന്നു പോയീ. ഈ ലോകത്തിന്‍റെ ബുദ്ധിയുടെ കാര്യമല്ല ഇവിടെ പറയുന്നത്. ഈ ലോകത്തിലെ ബുദ്ധിമാന്മാർ അവരുടെ ദൈവത്തെ പ്രസാദിപ്പിക്കാൻവേണ്ടി ചെയ്യുന്ന വികൃതികൾ കണ്ടാൽ തോന്നും ഇവർ ഇത്ര ബുദ്ധികെട്ടവർ ആണോ എന്ന് ! ദൈവവചനം അനുസരിക്കുന്നതിലുള്ള ബുദ്ധി. അതാണ് ഇവിടെ വേണ്ടിയത്. നാം സ്ഥിരമായി ദൈവത്തെ ആരാധിക്കണം, ഒരു ദിവസം ആരാധിച്ചിട്ട് പ്രതികൂലങ്ങൾ വരുമ്പോൾ നിർത്തുന്ന അവസ്ഥയല്ല. സ്ഥിരമാനസനായി കാലങ്ങൾ താമസിച്ചാലും വിളക്ക് കത്തികൊണ്ടിരിക്കണം. യാഗാപീഠത്തിൽ തീ കേട്ടുപോകരുത് എന്ന് ദൈവവചനം (ലേവ്യ6:13) പറയുന്നു. നമ്മുടെ ആരാധനകൾ ദൈവത്തിനു പ്രസാദകരം ആകണമെങ്കിൽ ബുദ്ധിയുള്ളതായിരിക്കണം.

post watermark60x60

2. ജീവനും, വിശുദ്ധിയുള്ളതായിരിക്കണം 
എന്നുവെച്ചാൽ നമ്മളെ തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കണം, നമ്മുടെ വായിൽ നിന്ന് വരുന്ന സ്തുതി മാത്രമല്ല നമ്മുടെ ജീവിതം മുഴുവൻ അർപ്പിക്കണം അതു വിശുദ്ധിയോടെയായിരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ സ്തുതിയും ആരാധനയും വിശുദ്ധമായിരിക്കു.
ദൈവത്തിനു പ്രസാദമുള്ള ആരാധനയിൽ പ്രധാനമായും ഉണ്ടായിരിക്കേണ്ട മുന്ന് കാര്യങ്ങൾ ഉണ്ട്.

A. നന്ദിയുള്ള ഹൃദയം.
നാം ദൈവപൈതൽ ആണെങ്കിൽ നമ്മിൽ നന്ദിയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കും. അതു ദൈവത്തോട് മാത്രമല്ല സകല മനുഷ്യരോടും ഉണ്ടായിരിക്കണം.
കഴിഞ്ഞ നാളുകളിൽ ദൈവം ചെയ്ത നന്മകൾ ഓർക്കാതെ ഇസ്രായേൽ മക്കളെ പോലെ പിറുപിറുപ്പുകൾ, നിരാശകൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ദൈവം അത് ആഗ്രഹിക്കുന്നില്ല അവരിൽ ദൈവം പ്രസാദിച്ചില്ല ( 1 corithians 10:5)
യേശു സൗഖ്യമാക്കിയ പത്തു കുഷ്ട രോഗികളിൽ ഒരാൾ തനിക്കു സൗഖ്യം വന്നത് കണ്ടു ഉച്ചത്തിൽ ദൈവത്തിനു മഹത്വം കൊടുത്തുകൊണ്ടു മടങ്ങിവന്നു യേശുനാഥന്റെ കൽക്കൽ വീണു അവനു നന്ദി പറഞ്ഞു. (ലുക്ക് 17:15)
ഒന്നും ഇല്ലാതിരുന്ന കാലത്തു നിന്നും ആത്മീയമായും ഭൗതികമായും ഉയർത്തിയ ദൈവത്തെ മറക്കാതെ നന്ദി കരേറ്റാം. ഇനിയും ലഭിക്കുവാൻ പോകുന്ന സ്വർഗിയ വാഗ്ദത്തങ്ങളും അവകാശങ്ങക്കുമായി ദൈവത്തെ സ്തുതിക്കാം.

B. പുതുക്കമുള്ള മനസ്സ്
ദൈവപൈതൽ എപ്പോഴും ദൈവത്തോടും മനുഷ്യനോടും കുറ്റമറ്റ മനസാക്ഷിയുള്ളവർ ആയിരിക്കണം. മനസാണ് ഏതു വിഷയത്തിന്‍റെയും ഉറവിടം മനസ്സാണ്. മനസ്സിൽ ആരംഭിച്ചു പ്രവർത്തിയിലേക്ക് നടത്തുന്നു. താഴ്മയും, അഹങ്കാരവും ഉണ്ടാകുന്നത് മനോഭാവം അനുസരിച്ചാണ്. അങ്ങനെയെങ്കിൽ ഒരു ദൈവപൈതൽ അനുനിമിഷവും പുതുക്കം പ്രാപിച്ചു ക്രിസ്തുവിന്റെ ഭാവം ഉള്ളവർ ആയിരിക്കണം.

C. സമർപ്പിക്കപ്പെട്ട ജീവിതം.
നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിച്ചതായിരിക്കണം. പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു, ദൈവത്തിനു സമർപ്പിതമാകണം. യേശുക്രിസ്തു പറഞ്ഞു ഞാൻ സൗമിയതയും താഴ്മയും ഉള്ളവനകയാൽ എന്‍റെ നുകം എടുത്തു എന്നോട് പഠിപ്പിൻ. (Mathew 11:29). ദൈവത്തിന്റെ നുകത്തിന്റെ കിഴിൽ ആകണം നമ്മുടെ ജീവിതം.
വിവാഹനിച്ഛയം ചെയ്ത പെൺകുട്ടി അവളുടെ മണവാളനുവേണ്ടി കളങ്കമില്ലാത്തവളായി കാത്തിരിക്കുന്നതുപോലെ. ഈ ലോകത്തിന്റെ ഇമ്പങ്ങൾ പ്രിയന്റെ അനുരാഗം കവർന്നെടുക്കാൻ നോക്കും. എന്നാൽ അതിൽ ഇടറി പോകാതെ ജീവിക്കാം.
ദൈവനാമത്തിന് വേണ്ടി ഇഷ്ടം പോലെ പൈസ മുടക്കാൻ എളുപ്പമാണ്, പക്ഷെ സമർപ്പിക്കപെട്ട ജീവിതം നയിക്കാൻ പ്രായസമാണ്. അതിനു പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും.

അതുകൊണ്ട് പ്രിയ ദൈവജനമേ, തന്റെ കൃപയാൽ നമ്മെ തെരെഞ്ഞെടുത്തു ജീവനും ഭക്തിക്കും വേണ്ടിയത് ഒക്കെയും നൽകി ഓരോ ദിവസവും നടത്തുന്ന ദൈവത്തിനു നന്ദിയുള്ള ഹൃദയത്തോടും തന്‍റെ ഹിതം അറിഞ്ഞു അവന്‍റെ വഴികളിൽ നടക്കുവാൻ പുതുക്കപ്പെട്ട മനസും, സമർപ്പിക്കപെട്ട ജീവിതവുമായി ദൈവത്തിനു പ്രസാദമുള്ള ആരാധന കാഴ്ച്ച വയ്ക്കാം. ദൈവത്തിനു മഹത്വം.

ജോസഫ് തോമസ്, ദോഹ എ. ജി

-ADVERTISEMENT-

You might also like
Comments
Loading...