ലേഖനം: ഇരുട്ടിനെ കീഴ്പ്പെടുത്തിയ വെളിച്ചം | പാസ്റ്റർ ടിനു ജോർജ്

വാക്യം : മത്തായി : 04 : 14-16
“സെബൂലൂൻ ദേശവും നഫ്താലിദേശവും കടൽക്കരയിലും യോർദ്ദാന്നക്കരെയുമുള്ള നാടും ജാതികളുടെ ഗലീലയുംഇങ്ങനെ ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവർക്കു പ്രകാശം ഉദിച്ചു”
എന്നു യെശയ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ ഇടവന്നു.
യെശയ്യാവിന്റെ പ്രവചന പുസ്തകം ഒൻപതാം അദ്ധ്യായം ഒന്നാം വാക്യം മുതൽ പ്രസ്താവിക്കുന്ന  പ്രവചനങ്ങളെ മത്തായിയുടെ സുവിശേഷം നാലാം അദ്ധ്യായത്തിൽ വീണ്ടും പ്രതിപാദിക്കുന്നതായി കാണുവാൻ കഴിയും. ഇരുട്ടിൽ ഇരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു എന്ന  യെശയ്യാവിന്റെ പ്രവചന ശബ്ദം മത്തായിയുടെ സുവിശേഷത്തിൽ യേശുവിലൂടെ നിവർത്തിയാകുന്നതായി കാണുവാൻ കഴിയും.
മലാഖിയുടെ പ്രവചനത്തിനും മത്തായിയുടെ സുവിശേഷത്തിനും ഇടയിൽ ഉള്ള 400 വർഷത്തിന്റെ ഇരുണ്ട കാലഘട്ടത്തിന് ശേഷം സ്നാപക യോഹന്നാനിലൂടെ വീണ്ടും ദൈവത്തിന്റെ സുവിശേഷം ലോകത്തിന്റെ പ്രകാശമായി ചലിക്കുവാൻ ഇടയായിത്തീർന്നു. പഴയ നിയമത്തിന്റെ അവസാന കാവൽക്കാരനായിരുന്ന യോഹന്നാൻ യേശുവിന്റെ സുവിശേഷ ജീവിതത്തിന് വഴി ഒരുക്കിയപ്പോൾ അതുനിമിത്തം യേശുവിനാൽ സുവിശേഷം ലോകത്തിൽ ചലിക്കുവാൻ ഇടയായി.

post watermark60x60

യോഹന്നാൻ : 01  :01-12
ആദിയിൽ ദൈവത്തോട് കൂടെയയായിരുന്ന യേശുവിനാൽ സകലവും ഉളവായി. യോഹന്നാൻ എന്ന മനുഷ്യൻ ലോകത്തിൽ വന്നതിന്റെ ഉദ്ദേശം യേശുവിനെ ഈ ലോകത്തിൽ വെളിപ്പെടുത്തുവാൻ ആയിരുന്നു. ഏതുമനുഷ്യനെയും പ്രകാശിപ്പിക്കുന്ന  അവന്റെ ജീവിതത്തിന്റെ ഇരുട്ടുകളെ പ്രകാശമാക്കുവാൻ കഴിയുന്ന സത്യ വെളിച്ചമാണ്  യേശു. യേശുവെന്ന സത്യ  വെളിച്ചത്തെ ജനത്തിന് മുന്നിൽ വെളിപ്പെടുത്തുവാൻ യേശുവിന് മുന്നമേ പിതാവായ ദൈവം യോഹന്നാനെ ലോകത്തിൽ ആക്കിവച്ചു.

യേശുവാകുന്ന സത്യ വെളിച്ചം നമ്മുടെ ജീവിതത്തിലെ മുള്ളും പറക്കാരകളെയും എന്നേക്കുമായി  ദഹിപ്പിച്ചു കളയുന്നു.
ദൈവം വെളിച്ചമാകുന്നു അതിനാൽ അവനിൽ ഇരുട്ട് ഒട്ടുമില്ല എന്ന് യോഹന്നാന്റെ ലേഖനത്തിൽ പറയുന്നത് നമുക്ക് കാണുവാൻ കഴിയും യേശുവിനാൽ നിങ്ങളും ലോകത്തിന് മുന്നിൽ ഒരു വെളിച്ചമാകും.അവനിലുള്ള വെളിച്ചം നിമിത്തമുള്ള സ്വാതന്ത്ര്യം നിന്റെ ജീവിതത്തിൽ വെളിപ്പെടുമ്പോൾ നിങ്ങളുടെ ജീവിതവും യേശുവിനാൽ പ്രകാശിക്കും അങ്ങനെ നിങ്ങൾ ലോകത്തിന്റെ വെളിച്ചമായിമാറും.

Download Our Android App | iOS App

തിന്മ പ്രവർത്തിക്കുന്നവർ എല്ലാം യേശുവാകുന്ന പ്രകാശത്തെ വെറുക്കുന്നു. കാരണം അവരുടെ മനസ്സ് എപ്പോഴും തിന്മയ്ക്ക് അനുരൂപമാണ്. ആ തിന്മകളിലെ ഇരുട്ടിൽ അവർ ജീവിക്കുന്നത് നിമിത്തം അവർ ഏവരും  യേശുവിങ്കലേക്ക് വരുവാൻ വിസമ്മതിക്കുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ  യേശുവാകുന്ന വെളിച്ചം പ്രകാശിക്കുന്ന നിമിഷത്തിൽ അവരുടെ ജീവിതത്തിലെ ഇരുട്ടുകളെ അവർ മനസിലാക്കുകയും അവരുടെ തെറ്റുകളെ മനസിലാക്കി മനസാന്തരപ്പെടുവാൻ മനസുകൊണ്ട് തയാറെടുക്കുകയും ചെയ്യുന്നു. ഇരുട്ട് നിറഞ്ഞ അവരുടെ ജീവിതത്തിൽ ഇല്ലാതിരുന്ന സംരക്ഷണവും സ്വസ്ഥതയും സമാധാനവും യേശുവെന്ന പ്രകാശം നിമിത്തം അവർ അനുഭവിക്കുവാൻ ഇടയായിത്തീരുന്നു.

2ദിനവൃത്താന്ദം :16 :09 യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.
കർത്താവിനോട് ചേർന്നിരിക്കുന്നവരുടെ മുന്നിൽ ദൈവം തന്റെ മഹത്വം വെളിപ്പെടുത്തും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ദൈവം തന്റെ ബലത്തെ വെളിപ്പെടുത്തും.

സങ്കീർത്തനങ്ങൾ 10 : 03 ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
ദുരാഗ്രഹിഎപ്പോഴും ദൈവത്തെ ത്യജിച്ചു കളയുന്നു. എന്നാൽ ദൈവത്തെ ആശ്രയിക്കുന്ന തന്റെ മക്കൾക്ക് ദൈവം അനുദിനം വേണ്ടുന്നതെല്ലാം നൽകി കരുതുന്നു. തക്ക സമയത്ത് തന്റെ മക്കൾക്ക്  വേണ്ടുന്നത് ഒരുക്കി അവൻ തന്റെ കരുതലിനെ വെളിപ്പെടുത്തുന്നു. അവർക്ക് വേണ്ടി ദൈവം തന്റെ ബലം വെളിപ്പെടുത്തുന്നു.

യോഹന്നാൻ : 08 :12 യേശു പിന്നെയും അവരോടു സംസാരിച്ചു: “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും” എന്നു പറഞ്ഞു.
ഇരുളിൽ ജീവിച്ചിരുന്ന, പാപജീവിതം നയിച്ചിരുന്ന സ്ത്രീക്ക് യേശു നിമിത്തം സ്വാതന്ത്ര്യം ലഭിച്ചു. അവളുടെ പാപത്തിൽ നിന്നും അവൾക്ക് എന്നേക്കുമായി വിമോചനം ലഭിച്ചു. ലോകത്തിലെ മറ്റൊരു വ്യക്തിയിൽ നിന്നും ലഭിക്കാത്ത നിത്യ ജീവനും വിമോചനവും ആ സ്ത്രീക്ക് നൽകിക്കൊണ്ട് താൻ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന് യേശു പ്രസ്താവിക്കുവാൻ ഇടയായിത്തീർന്നു.

ശൗൽ എന്ന മനുഷ്യനിൽ യേശുവെന്ന പ്രകാശം വെളിപ്പെട്ടപ്പോൾ ശൗൽ തന്റെ പാപങ്ങളെയും തെറ്റുകളെയും മനസിലാക്കി യേശുവിന് മുന്നിൽ തന്റെ ജീവിതം സമർപ്പിച്ചു. പിന്നത്തേതിൽ ശൗൽ അപ്പോസ്തലനായ പൗലോസ് ആയി മാറുവാൻ ഇടയായി.

പാപം നിത്യമായ തകർച്ചയ്ക്ക് വഴിയോരുക്കുന്ന പ്രയോജനമില്ലാത്ത കാര്യങ്ങളാണ്. അവയെ ക്രിസ്തുവിന്റെ നാമത്തിൽ  ശാസിക്കുമ്പോൾ പാപത്തെക്കുറിച്ചുള്ള ബോധം നമ്മിൽ വെളിപ്പെട്ടുവരും. ആ സുബോധമാണ് മനസാന്തരമായി നമ്മിൽ വെളിപ്പെടുന്നത്. ഇരുട്ടിന്റെ വഴികളെ താലോലിക്കാതെ അതിനെ ശാസിക്കുമ്പോൾ അതിന്മേൽ ക്രിസ്‌തുവാകുന്ന വെളിച്ചം വെളിപ്പെട്ടുവരും.  ആ വെളിച്ചം നമ്മെ സകല സത്യത്തിലും വഴിനടത്തും.

ദൈവ പ്രവർത്തികൾക്ക് യാതൊരു സാധ്യതയുമില്ലാതെ ജാതികളുടെ കയ്യവകാശമായ ദേശമായിരുന്നു ഗലീല എന്ന പട്ടണം. ഇരുട്ടിന്റെ പിടിയിൽ ആയിരുന്ന ആ പട്ടണത്തിലേക്ക് യേശു തന്റെ ആദ്യത്തെ ദൈവപ്രവർത്തിക്കായി കടന്നുപോയി. യെശയ്യാവിനാൽ വെളിപ്പെട്ട പ്രവചന ശബ്ദത്തിന്റെ നിവർത്തീകരണത്തിനായി ദൈവം തന്റെ പുത്രനെ ഗലീല എന്ന പട്ടണത്തിലേക്ക് അയച്ചു. സകലവുംപ്രതികൂലമായി നിന്നിരുന്ന, ദൈവ പ്രവർത്തികൾക്ക് യാതൊരു സാധ്യതയും കൽപ്പിക്കാതിരുന്ന ഗലീലയിൽ തന്നെ ദൈവം തന്റെ മഹത്വത്തെ തന്റെ പുത്രനായ ക്രിസ്തുവിലൂടെ വെളിപ്പെടുത്തി.

മരണത്തിന്റെ നിഴൽ വീണ പ്രദേശമായി നിന്ന ഗലീലയിൽ ആയിരക്കണക്കിന് വർഷം മുൻപ് തന്റെ പ്രവാചകൻ നിമിത്തം അരുൾ ചെയ്ത പ്രവചനം ദൈവം നിവർത്തീകരിച്ചതുപോലെ നിന്റെ ജീവിതത്തിലും ഇരുളടഞ്ഞുപോയ മേഖലകളിൽ ഒരിക്കൽ നിന്നിൽ വെളിപ്പെട്ടിരുന്ന ദൈവീക ശബ്ദം നിവർത്തീകരിച്ചു നിന്നെ മാനിക്കേണ്ടതിനു ദൈവം നിന്നിൽ തന്റെ സത്യവെളിച്ചത്തെ പ്രകാശിപ്പിക്കും. ഒരിക്കൽ നീ കേട്ട് നീ മറന്നുപോയ ദൈവത്തിന്റെ വാഗ്‌ദത്തങ്ങളെ നിന്നിൽ നിവർത്തീകരിക്കുവാൻ നീ സേവിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പ്രകാശം നിന്നിൽ ചലിക്കും.

ദൈവത്തെ അറിഞ്ഞതിന്റെ പേരിൽ നീ അനുഭവിക്കുന്ന പ്രയാസങ്ങളും കഷ്ടതകളും നന്നായി മനസിലാക്കുന്നവനാണ് യേശു. ആ കഷ്ടത നിന്നിൽ വെളിപ്പെടുന്നത് നിന്റെ പരാജയത്തിനല്ല അതിൽ വലിയൊരു ദൈവമഹത്വം വെളിപ്പെടുവാനാണ്.

നിന്റെ പ്രതിക്കൂലങ്ങൾക്കും നീ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും ഏക പരിഹാരം യേശുക്രിസ്തു മാത്രമാണ്. യേശുവിനാൽ മാത്രമേ നിനക്ക് നിന്റെ സാഹചര്യങ്ങളെ മറികടക്കുവാൻ സാധിക്കുകയുള്ളു.

ആരാലും ശ്രദ്ധിക്കലപ്പെടാതെ എല്ലാവരുമാലും ഉപേക്ഷിക്കപ്പെട്ടു നിൽക്കുന്ന നിന്റെ ജീവിതത്തിന് വിലനൽകി നിന്നെ മാനിക്കുവാൻ നിന്റെ ദൈവത്തിന് കഴിയും. നിന്റെ ജീവിതത്തിൽ വെളിപ്പെടേണ്ടത് പലതും നീ ചിന്ദിക്കുന്ന സമയത്ത് നിന്നിൽ വെളിപ്പെടാതെ അതിന്മേൽ നീ നിരാശയോടെ ആയിരിക്കുമ്പോൾ ഒരു സാഹചര്യവും അതിന് അനുക്കൂലമല്ലാത്ത ഇടത്തുനിന്നും നിനക്കുവേണ്ടി ഒരു വലിയ ദൈവപ്രവർത്തി വെളിപ്പെടും. ആ സമയത്ത്  സകലവും നിന്നിൽ പുതുതായി   തീരും. ദൈവത്തിന്റെ വാക്കിന്മേലുള്ള നിന്റെ ഓരോ ചുവടുവയ്‌പ്പിപ്പിലും നിന്റെ ജീവിത നിലവാരം മാറുവാൻ ഇടയാകും അങ്ങനെ നിന്റെ ജീവിതം ക്രിസ്തുവിനാൽ ശ്രേഷ്ഠമായി തീരുവാൻ ഇടയായിത്തീരും.

നാളുകളായി നിന്നിൽ വെളിപ്പെടാതെ മറഞ്ഞു കിടന്ന അനുഗ്രഹം ക്രിസ്‌തുവാകുന്ന പ്രകാശം നിമിത്തം നിന്നിൽ വെളിപ്പെട്ടുവരും.

അനുസരണം ദൈവത്തിന്റെ നാമത്തിനു മഹത്വമായി മാറും. ദൈവത്തിന്റെ വാക്കിന്മേലുള്ള നിന്റെ അനുസരണം ദൈവീക നാമത്തിന്റെ മഹത്വത്തിന് കാരണമാകും. ആ മഹത്വം നിമിത്തം നിന്റെ ജീവിതം അനുഗ്രഹിക്കപ്പെടും.

ഇന്നത്തെ നിന്റെ ശൂന്യമായ അവസ്ഥകളെ  നാളത്തെ സ്രേഷ്ടതകളാക്കി ദൈവം മാറ്റും. അതിനായി കാത്തിരിക്കുക നിശ്ചയമായും നിന്റെ ജീവിതത്തിൽ നീ ദൈവത്തിന്റെ മഹത്വം കാണുവാൻ ഇടയാകും.

പാസ്റ്റർ ടിനു ജോർജ്

 

 

-ADVERTISEMENT-

You might also like