സംസ്ഥാനത്ത് നാളെ മുതൽ 144 പ്രാബല്യത്തിൽ ; ആരാധനാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കും
തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവ് മൂലം ആരാധന യോഗങ്ങൾ തടസ്സപ്പെട്ടേക്കും. ഇതേപ്പറ്റി വ്യക്തത വരുത്താൻ ക്രൈസ്തവ എഴുത്തുപുര സംസ്ഥാന അധികാരികളോട് ബന്ധപ്പെട്ടെങ്കിലും ആരാധനാലയങ്ങളുടെ കാര്യത്തിൽ ഇതുവരേ വ്യക്തത ലഭിച്ചിട്ടില്ല എന്നാണു അറിയാൻ കഴിയുന്നത്.

എന്നാൽ നിയമ വിദഗ്ധരുമായി എഴുത്തുപുര പ്രതിനിധികൾ സംസാരിച്ചപ്പോൾ സഭായോഗങ്ങൾ തടസ്സപ്പെടാനാണ് സാധ്യതയെന്നാണ് ലഭിച്ച നിയമോപദേശം. എന്നാൽ ജില്ലാ കളക്റ്റര്മാരുടെ തീരുമാനം ആയിരിക്കും സഭാഹാളുകൾ തുറക്കുന്നതിൽ നിർണ്ണായകമാവുക.
ഒക്ടോബർ മൂന്ന് രാവിലെ ഒമ്പത് മണി മുതൽ 31-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തിൽ വരിക.
Download Our Android App | iOS App
വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികൾക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.