“ദൈവം സ്നേഹം” ആൽബം ടീം “വീട്ടിലെ ഗായകർക്ക് സ്വാഗതം” എന്ന പാട്ടുമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ബഹറിൻ : “ദൈവം സ്നേഹം” ആൽബം ടീം ഒരുക്കിയ “വീട്ടിലെ ഗായകർക്ക് സ്വാഗതം” എന്ന പാട്ടുമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഈ ഗാനം എഴുതി സംഗീതം നൽകിയ റോബിൻ പാപ്പച്ചന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.
കേരളത്തിലെ പ്രശസ്ത ക്രിസ്ത്യൻ ഗാനങ്ങളുടെ സംഗീത സംവിധായകനും, പ്രൊഡ്യൂസറും, ഈ മത്സരത്തിലെ ചീഫ് ജഡ്ജ് കൂടിയായ ജിനോ കുന്നുംപുറവും ‘ദൈവം സ്നേഹം’ എന്ന ഈ മനോഹര ഗാനത്തിന്റെ സംവിധായകനും ഗായകനും, ഈ മത്സരത്തിന്റെ രണ്ടാമത്തെ ജഡ്ജ് കൂടിയായ ബിനു ജോൺ തെക്കേതിലും ചേർന്നാണ് വിജയികളെ പ്രഖ്യാപിച്ചത്.

115 മത്സരാർത്ഥികൾ പങ്കെടുത്ത പാട്ടുമത്സരത്തിൽ; ഒന്നാം സമ്മാനം മാത്യു സാം(റാന്നി), രണ്ടാം സമ്മാനം
കരുണ എലിസബത്ത്‌ ഗോഡ്ലി(റാന്നി), മൂന്നാം സമ്മാനം ക്ലെമന്റ് റ്റി. മാത്യു(കൊല്ലം) എന്നിവർ കരസ്ഥമാക്കി. കൂടാതെ മത്സരത്തിൽ മികവുപുലർത്തിയ പത്ത് പേർ പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
പ്രോത്സാഹന സമ്മാന ജേതാക്കൾ;
1 Binila Johnson (007)
2 Neha Ann Varghese (089)
3 Akhila K Joseph (096)
4 Mincy Reni (072)
5 Steffy K George (042)
6 Angel Jayan (014)
7 Prameeda Shaji (060)
8 Bency Anish (002)
9 Ancy K Joseph (107)
10 Julia Bindhu Biju (019)

ഈ മത്സരത്തിൽ പങ്കെടുത്തവരിൽ ഏറ്റവും പ്രായം കുറഞ്ഞവരിൽ മൂന്നര വയസുള്ള ജ്യൂവൽ ജോൺസനും പ്രായം കൂടിയവരിൽ 91 വയസ്സുള്ള ജോൺ കോശിയും എന്നിവർ പ്രേത്യേക ജൂറി അവാർഡുകൾക്ക് അർഹരായി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അവരവരുടെ ഫോട്ടോ പതിച്ച Certificate നൽകുമെന്നും സംഘാടകർ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...