ലേഖനം: ജീവിത വിജയം | ദീനാ ജെയിംസ്, ആഗ്ര

വയലിലെ പൂപോലെ പൂത്ത് കാറ്റ് അതിന്മേൽ അടിക്കുമ്പോൾ ഇല്ലാതെപോകുന്നു എന്ന് ദാവീദ്മനുഷ്യജീവതത്തെപറ്റി വർണ്ണിച്ചിരിക്കുന്നു. എത്ര ക്ഷണികമാണ് മനുഷ്യന്റെ ആയുസ് എന്നുള്ളത് !!!മനുഷ്യൻ അൽപ്പായുസ്സുള്ളവൻ എന്നാണ് ഭക്തനായ ഇയ്യോബ് പറഞ്ഞത് (ഇയ്യോബ് 14:1) എന്നാൽ ക്ഷണികമായ, നശ്വരമായ ഈ കൊച്ചുജീവിതം വിജയകരമായി പര്യവസാനിക്കുക എന്നതായിരിക്കേണം നമ്മുടെ ലക്ഷ്യം. നിർഭാഗ്യകരമെന്ന് പറയട്ടെ പലർക്കും അവരുടെ ജീവിതത്തിൽ വിജയം കണ്ടെത്താൻ കഴിയാതെ പോകുന്നു. അനന്തരഫലമോ, സുന്ദരമായ ഈ കൊച്ചുജീവിതം അവർ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നു. ജീവിതസ്വപ്‌നങ്ങൾ യഥാർത്ഥമാകാതെ വരുമ്പോൾ, ആഗ്രഹത്തിനനുസൃതമായി ജീവിതം മുന്നേറാതിരിക്കുമ്പോൾ മനുഷ്യൻ നിരാശയുടെ അഗാധഗർത്തത്തിലേക്ക് പതിക്കുന്നു. എത്ര വേദനാജനകമായ, ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന വാർത്തകൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നു. പരാജയങ്ങൾ എന്നേക്കുമുള്ളതല്ല, മറിച്ചു പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടി ആണെന്ന് നാം തിരിച്ചറിയേണം. ജീവിതത്തിൽ സംഭവിക്കുന്ന ചെറിയ പരാജയങ്ങളെ നോക്കി തളരാതെ നിശ്ചയദാർഢ്യത്തോടെ, മനക്കരുത്തോടെ നേരിട്ട് ജീവിതംവിജയകരമാക്കുവാൻനാംപരിശ്രമിക്കേണം
അങ്ങനെയുള്ള ഒരു വ്യക്തി ജീവിതത്തിൽ എന്നും വിജയി ആയിരിക്കും.

വിശുദ്ധതിരുവെഴുത്തിൽ ജീവിതപരാജയങ്ങളെ വിജയത്തിലേക്ക് നയിച്ച അനേകരെ നമുക്ക് കാണുവാൻ കഴിയും. ജീവിതവിജയം നേടുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് പ്രാർത്ഥന.വിജയത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ് പ്രാർത്ഥന. പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഹന്ന എന്ന സ്ത്രീയെ നാം ശ്രദ്ധിക്കുമ്പോൾ പരാജിത എന്ന് മുദ്ര കുത്തപെട്ടവൾ, പ്രതിയോഗിയാൽ വ്യസനിക്കപെട്ടിരുന്നവൾ -എന്നാൽ തന്റെ ജീവിതം ഒരു പരാജയമായി മാറ്റുവാൻ അവൾ ഒരുക്കമായിരുന്നില്ല. പ്രാർത്ഥനയാകുന്ന താക്കോലുകൊണ്ട് വിജയത്തിന്റെ വാതിൽ തുറക്കുവാൻ സാധിച്ചു ഹന്നായ്ക്ക്.
കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ട പൗലോസും ശീലാസും പരാജിതരായി തങ്ങൾ എന്ന് ചിന്തിച്ചില്ല. പ്രാർത്ഥനയിലൂടെ വിജയം കൈവരിച്ചു. (അപ്പൊ:16:25, 26)

ജീവിതത്തിലെപരാജയങ്ങളെ വിജയകരമായിമാറ്റുവാനുള്ള മറ്റൊരു ഉപാധിയാണ് *ദൈവത്തിലുള്ള* *അടിയുറച്ചവിശ്വാസം* . ഇയ്യോബിന്റെ ജീവിതം നമുക്കൊരു മാതൃകയാണ്. സകലവും നഷ്ടമായി രോഗബാധിതനായി രിക്കുമ്പോഴും അവൻ പറയുന്നു :എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു. (ഇയ്യോബ് 19:25)അങ്ങനെ ഒരു ഉറപ്പ് നമുക്ക് ഉണ്ടോ? നഷ്ടങ്ങളുടെയും പരാജയത്തിന്റെയും കണക്ക് മാത്രമേ ഒരു പക്ഷേ നമ്മുടെ ജീവിത്തിൽ ഉള്ളൂയെങ്കിലും ജീവിതം വിജയമാക്കുവാൻ കഴിയുന്ന ദൈവത്തിൽ ഉറച്ചവിശ്വാസം നമുക്ക് ആവശ്യമാണ്.

ഇന്ന് നാം ആയിരിക്കുന്നസാഹചര്യം പരാജയത്തിലേക്ക് നമ്മെ നയിച്ചേക്കാം, ജീവിതസ്വപ്നങ്ങൾക്കൊത്തു ഉയരാൻ സാധിച്ചെന്ന് വരില്ല. പതറരുത്… വിശ്വാസത്തോടെ, പ്രാർത്ഥനയോടെ മുന്നേറുക. യേശുവിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു, യേശു പരാജിതനായി എന്ന് ലോകം വിധിച്ചു. എന്നാൽ മരണത്തെ ജയിച്ചു അവൻഉയർത്തെഴുന്നേറ്റു
ജയാളിയായ യേശു ഇന്നും ജീവിക്കുന്നു. അവനെ അനുഗമിക്കുന്ന നമുക്ക് പരാജയം ഇല്ല.
ജയത്തോടെ മുന്നേറാം !!!
ജയവീരൻ കൂടെയുണ്ട് !!!!

ദീനാ ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.