നിർണായക തീരുമാനങ്ങളുമായി പി.വൈ.പി.എ സംസ്ഥാന കൗൺസിൽ

തൃശൂർ: തൃശൂർ കണ്ണാറ ചീനിക്കടവ് വൈ.എം.സി.എ ഹാളിൽ ഇന്ന് സമ്മേളിച്ച പി.വൈ.പി.എ സംസ്ഥാന സമിതി നിർണായകമായ തീരുമാനങ്ങൾ കൈകൊണ്ടു.

post watermark60x60

കോവിഡ് -19 പ്രതിസന്ധിക്ക് നടുവിലും ഓൺലൈൻ താലന്ത് പരിശോധന ക്രമീകരിക്കുവാനും, സംസ്ഥാന ക്യാമ്പ് നടത്താനിരുന്ന ഡിസംബർ 22, 23, 24 വരെയുള്ള ദിവസങ്ങളിൽ തന്നെ വിർച്വൽ ക്യാമ്പും, യുവജനങ്ങളുടെ സർഗ്ഗത്മകമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ ടെർണിങ് പോയിന്റ് എന്ന പേരിൽ ടിവി പ്രോഗ്രാം ആരംഭിക്കുവാനും കൂടാതെ വാർഷികവും സമ്മാനദാനവും നടത്തുവാനും തീരുമാനമെടുത്തുവെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ 2020-2021 വർഷത്തെ പി.വൈ.പി.എ മെമ്പർഷിപ്പ് സംസ്ഥാന സമിതിയിൽ എടുത്ത തീരുമാനം അനുസരിച്ച് 2020 നവംബർ 15 ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ സ്വീകരിക്കുവാൻ തീരുമാനമായി.

2018-2021 ഭരണ സമിതിയുടെ കാലയളവിൽ പങ്കാളിത്തത്തിൽ ഏറ്റവുമധികം സംസ്ഥാന പി.വൈ.പി.എ പ്രതിനിധികൾ പങ്കെടുത്ത യോഗമായിരുന്നു ഇന്ന് തൃശൂരിൽ നടന്നതെന്ന് കമ്മിറ്റി അറിയിച്ചു. കോവിഡ്- 19 പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് കൗൺസിൽ ചേർന്നത്.

-ADVERTISEMENT-

You might also like