ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഉദ്ഘാടനം ഒക്ടോബർ 3ന്

ബ്രിട്ടൺ: ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന്റെ ഉദ്ഘാടനം ഒക്ടോബർ 3ന് നടക്കും. പാസ്റ്റർ ബാബു സക്കറിയ(മലയാളി പെന്തക്കോസ്‌തൽ അസോസിയേഷൻ പ്രസിഡന്റ്, യു കെ) ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ റജി ശാസ്താംകോട്ട മുഖ്യ പ്രഭാഷണം നടത്തും. ഇമ്മാനുവേൽ കെ.ബി, എബിൻ അലക്സ് തുടങ്ങിയവർ ആരാധനയ്ക്ക് നേതൃത്വം നൽകും.

post watermark60x60

കോവിഡ്‌ പശ്ചാത്തലത്തിൽ പ്രത്യേക സൂം മീറ്റിംഗിലൂടെയാകും സമ്മേളനം നടത്തപ്പെടുക. യൂ.കെ സമയം ഉച്ചയ്ക്ക് 2.30ന് (ഇന്ത്യൻ സമയം വൈകിട്ട് 7 മണി) ആരംഭിക്കുന്ന മീറ്റിംഗിൽ ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റ് പാസ്റ്റർ ജോണ് പി തോമസ്, വെണ്ണിക്കുളം, ജനറൽ സെക്രട്ടറി ബ്രദർ ഡാർവിൻ എം വിൽസൺ, പ്രോജക്ട് ഡയറക്ടർ പസ്റ്റർ ഫിന്നി കാഞ്ഞങ്ങാട്, മറ്റു
മാനേജ്മെൻറ്, ചാപ്റ്റർ, യൂണിറ്റ് ഭാരവാഹികളും പങ്കെടുക്കും. ക്രൈസ്തവ എഴുത്തുപുരയുടെ യൂറോപ്പിലെ ആദ്യ ചുവടുവയ്പ്പാണ് യൂ.കെ ചാപ്റ്റർ.

-ADVERTISEMENT-

You might also like