കവിത : അമൂല്യസൃഷ്ടി | ഫെബാ ജെറിൻ ദുബായ്

ആകാശഗംഗയിൽ മിന്നിമായുന്ന താരങ്ങളും
ആരണ്യങ്ങളും ഹരിതചാരുതയാർന്ന ഭൂമിയും
അചലവും അരുവികളും മലർവാടികളും
അത്യുന്നതനാം ദൈവത്തിൻ സൃഷ്ട്ടിയല്ലോ

post watermark60x60

അനന്തവിഹായുസ്സിൽ പാറിപ്പറക്കുന്ന കിളികളും
അലകൾ നിറഞ്ഞൊരു ആഴിയും
അതിൽ നീന്തിതുടിക്കുന്ന മത്സ്യങ്ങളും
അഖിലാണ്ഡനാഥന്റെ വാക്കിനാൽ ഉളവായി

അത്ഭുതമാംവണ്ണം നിന്നെ മെനഞ്ഞവൻ ഈശൻ
അഴകാർന്ന മേനിയും നിറമാർന്ന ജ്ഞാനവും ഏകി
അത്യന്തം കളിമണ്ണിൽ തീർത്തൊരത്ഭുതം
അത്യുത്തമം തൻ ക്രിയകൾ

Download Our Android App | iOS App

അക്ഷയനാം ദൈവത്തിൻ കരവിരുതല്ലോ നീ
അനുസ്മരിക്കുക നിൻ നാഥനെ സ്തോത്രഗീതങ്ങളോടെ
അനുഗമിക്കുക തൻ വഴികൾ എന്നുമെന്നും
അവനായ് ജീവിക്കാം ആയുസ്സന്ത്യം വരെയും.

നാം അവന്റെ കൈപ്പണിയായി
സൽപ്രവർത്തികൾക്കായിട്ടു
ക്രിസ്തുയേശുവിൽ
സൃഷ്ടിക്കപ്പെട്ടവരാകുന്നു”

“For we are God’s Masterpiece created in Christ Jesus to do good works”

(Ephesians 2:10)

ഫെബാ ജെറിൻ

-ADVERTISEMENT-

You might also like