ലേഖനം: പത്മോസ്ദ്വീപിലെ പ്രത്യാശ | ബെന്നി ഏബ്രാഹാം, സീതത്തോട്

 

post watermark60x60

കോവിഡ് -19 കാരണമായുള്ള നിയന്ത്രണങ്ങൾ എത്രമാത്രം മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്നു!!. ഈ നിയന്ത്രണങ്ങളൊക്കെയും നിർബന്ധമായും പാലിക്കേണ്ടതാണ്.. അല്ലാതെ മറ്റുമാർഗമില്ലല്ലോ! എന്നാൽ യോഹന്നാന്റെ പത്മോസ്ദ്വീപിലെ ഏകാന്തതയും കാഠിന്യമേറിയ ജീവിതാനുഭവങ്ങളും ദൈവവചനം നിമിത്തവും യേശുവിന്റെ സാക്ഷ്യം നിമിത്തവുമാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്.
“വെളിപ്പാട്1-9- നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിൻറെ സാക്ഷ്യവും നിമിത്തം പത്മാസ് എന്ന ദ്വീപിലായിരുന്നു”. വേണമെങ്കിൽ യോഹന്നാന് പത്മോസ്ദ്വീപിനെ ഒഴിവാക്കാമായിരുന്നുവല്ലോ!..
നമ്മൾ ജീവിക്കുന്ന ഈ കാലഘട്ടങ്ങളിലും ദൈവവചനം നിമിത്തവും യേശുവിന്റെ സാക്ഷ്യം നിമിത്തവും ചില പത്മോസ്ദ്വീപിലായിരിക്കുവാൻ ഇടയാകുന്നു!!.. സംഭവബഹുലമായതും ലൗകീകത നിറഞ്ഞതുമായ ലോകത്തിന്റെ നടുവിൽ.. ഒരു ദൈവപൈതൽ ചിലപ്പോഴൊക്കെ പത്മോസ് ദ്വീപിന്റെ അനുഭവത്തിലേക്ക് പോകേണ്ടതായി വരുന്നു!! കാരണം ഈ ലോകം അവർക്ക് ജീവിക്കുവാൻ യോഗ്യമായിരിക്കുന്നില്ല എന്നുള്ളതാണ്.. ഈ അവസരത്തിൽ ദൈവപൈതൽ കേൾക്കുന്നതായ ചില പ്രസംഗങ്ങൾ വളരെ വ്യത്യസ്തകരമായിരിക്കും! നല്ല സുഖകരമായജീവിതം ലഭിക്കുമെന്നോ! കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി പോകും എന്നോ ആയിരിക്കും…എന്തായാലും ഇവിടെ യാഥാർത്ഥ്യം എന്നുപറയുന്നത് പത്മോസിന്റെ അനുഭവത്തിൽ സ്വർഗ്ഗീയശബ്ദം കേൾക്കുവാനാണ് ഈ അനുഭവം നൽകപെട്ടിരിക്കുന്നത്….

യോഹന്നാൻ പത്മോസ്ദ്വീപിലെ വിജനതയോ,പാറക്കെട്ടുകളോ, അസ്ഥിപജ്ഞരങ്ങളോ ,നിരാശയോ അല്ല കണ്ടത് മറിച്ച് സ്വർഗ്ഗീയ ദർശനങ്ങൾ ആയിരുന്നു..→¶[ചിലർ പറഞ്ഞേക്കാം യോഹന്നാൻ ഇവിടെ പോസിറ്റീവായി ചിന്തിച്ചുവെന്ന്!!. എനിക്ക് ഇതിനോടു ചേർത്ത് ചിലത് പറയുവാനുണ്ട്..പോസിറ്റീവായി ചിന്തിക്കുന്നതും വിശ്വാസത്തിന്റെ വ്യാപാരവും രണ്ടും രണ്ടാണ്.. ′നമ്മളെപ്പോഴും എല്ലാ സാഹചര്യങ്ങളിലും പോസിറ്റീവായി ചിന്തിക്കണമെന്ന് ചില ക്രിസ്തീയ പ്രഭാഷണങ്ങളും എഴുത്തുകളും ഈ നാളുകളിൽ വായിക്കുവാനും കേൾക്കുവാനും ഇടയായി….ഇതിലെല്ലാം ദൈവവചനത്തോടൊപ്പം ‘പോസിറ്റീവ് ചിന്താഗതിക്കും’ പ്രാധാന്യം കൊടുത്തുകൊണ്ടാണ് അവതരണം ;→ ദൈവവചനത്തിന് സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ആവശ്യമില്ല;ദൈവവചനം ജീവനും ചൈതന്യവുമുള്ളതാണ്;അതു തനിയെ നിൽക്കുന്നതാണ്. ←ഏതൊരുദൈവത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കും പോസിറ്റീവ് ചിന്താഗതി വെച്ചുപുലർത്താം..നല്ലതുതന്നെ…എന്നാൽ ഒരു ദൈവപൈതലിനു മാത്രമേ വചനത്തിൽ പ്രത്യാശ വെയ്ക്കുവാൻ കഴിയൂ..ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്’പോസിറ്റീവ് ചിന്താഗതിക്കും വിശ്വാസത്തിനും തമ്മിൽ എന്തു ബന്ധമാണുള്ളത്? പോസിറ്റീവ് ചിന്താഗതിയിൽ നിന്നല്ല വിശ്വാസം ഉടലെടുക്കുന്നത് എന്ന് ദയവായി മനസ്സിലാക്കുക..ഇവിടെ ആവശ്യം ഹൃദയ നൈർമല്ല്യവും വിശുദ്ധിയുമാണ്.]¶»അതേ തീർച്ചയായും യോഹന്നാൻ ജീവന്റെ വചനത്തിൽ പ്രത്യാശവെച്ചു;അതിനാൽ ദുർഘടമായ പത്മോസ്ദ്വീപിൽ നിന്നും യാഥാർത്ഥ്യങ്ങളായ സ്വർഗ്ഗീയ അനുഭവങ്ങളിലേക്ക് കടന്നുചെല്ലുവാൻ യോഹന്നാന് കഴിഞ്ഞു….
ദൈവപൈതലേ
ജീവിതത്തിലെ പത്മോസ്ദ്വീപിനെ നേരിടാൻ ഭയപ്പെടേണ്ട: വിജനത,ഏകാന്തത,പാറക്കെട്ടുകൾ, മരണഭയം, ഇതെല്ലാം താൽക്കാലികമായ സംഗതികളാണ്; യോഹന്നാനെപോലെ ഈ പത്മോസിന്റെ വിജനതയിലും ഏകാന്തതയിലും സ്വർഗ്ഗീയ പ്രത്യാശയിൽ പുതിയയെരുശലേമിന്റെ സൗന്ദര്യം ദർശിക്കുവാനുള്ള അവസരം ദൈവം നമ്മുടെനേരെ നീട്ടുകയാണ്; അതിനായി ദൈവത്തെ സ്തുതിക്കാം; ദൈവവചനത്തെ മുറുകെപ്പിടിക്കാം….ശുഭമായിരിക്കട്ടെ..

Download Our Android App | iOS App

ബെന്നി ഏബ്രാഹാം
സീതത്തോട്,ഗുരുനാഥൻമണ്ണ്

-ADVERTISEMENT-

You might also like