കഥ: എന്തെങ്കിലും എഴുതൂ… | രഞ്ചിത്ത് ജോയി, കീക്കൊഴൂർ

വീട്ടിലെ വൈകിട്ടത്തെ കുടുംബ പ്രാർത്ഥനയ്ക്കു ശേഷം,  ഫോൺ എടുത്ത്, മെബൈൽ ഫോണിൽ ഇംഗ്ലീഷ് അക്ഷരം എഫ് എന്നു കാണിക്കുന്ന നീലനിറത്തിലുള്ള ഐക്കണിൽ തൊട്ടതും

‘എന്തെങ്കിലും എഴുതൂ.. ‘ എന്നു മോഹിപ്പിച്ചു കൊണ്ട് മുഖപുസ്തകം തുറന്നു വന്നു..

സുഹുർത്തുക്കളുടെ മികച്ച ചില ഫോട്ടോകൾ  മുൻവശത്തു നിരന്നു ഇരിക്കുന്നു: എല്ലാറ്റിനും കൊടുത്തു ഒരു തള്ളവിരൽ “ലൈക്ക് ” ..

ലോക്ക് ഡൗൺ ആയതു കൊണ്ടാവാം  എന്തുമാത്രം പ്രസംഗ വിഡിയോകളാ പ്രത്യക്ഷപ്പെടുന്നത്.. ആദ്യം എന്നെ കാണുക എന്ന് ഒരോ വീഡിയോകളും തന്നെ നിർബന്ധിക്കുന്നു…

ഒരണം തുറന്നതു , തന്നെ ഞെട്ടിച്ച് കൊണ്ട്: പോ സാത്തനെ, നിൻ്റെ വേലകൾ ഒന്നു നമ്മോടു നടക്കുകയില്ല.. എന്നു അട്ടഹസിക്കുകയും കോറോണയെ ശക്തമായി ശാസിക്കുകയും ചെയ്യുന്ന പ്രസംഗകൻ. അധികം കണ്ടു നിൽക്കാൻ എനിക്കു കഴിഞ്ഞില്ല, കഴിച്ചതെല്ലാം ദഹിച്ചതുപോലെ.. എല്ലാം പ്രസംഗവീഡിയോകളും ആദ്യം ഒന്നു നോക്കാം എന്നിട്ട് നല്ലൊതു ഒന്നു കാണാം എന്നു തിരുമാനിച്ച് എൻ്റെ കൈവിരലുകൾ മൊബൈൽ ഫോണിൻ്റെ മുഖത്തു ചലിച്ചു കൊണ്ടിരുന്നു.

ഞങ്ങൾ ചെയ്യുന്നത് ദൈവ വചന ഖണ്നമാണ് അടുത്ത വീഡിയോ ശബ്ദിച്ചു തുടങ്ങി. ദൈവ സഭയുടെ സംരക്ഷരാ ഞങ്ങൾ . വ്യക്തിഹത്യ ഞങ്ങൾ ചെയ്യാറില്ല.. ഈ ഫേസ്ബുക്ക് ലൈവിൽ എന്നെ ശ്രദ്ധിക്കുന്ന എല്ലാ കൂട്ടുകാർക്കു നന്ദി … നിങ്ങളുടെ ചോദ്യങ്ങൾ ശ്രദ്ധിക്കുന്നു… ഞാൻ ഒന്നു നോക്കട്ടെ … എന്നു പറഞ്ഞ് തൻ്റെ വീഡിയോയിൽ വരുന്ന അഭിപ്രായങ്ങൾ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങി:

– ഗോഡ് ബ്ലസ്സ് യു പാസ്റ്റർ

-താങ്ക് യു ഷിനു ബ്രദർ , എന്നൊരു മറുപടിയിൽ ഒതുക്കിയ പാസ്റ്റർ താഴെക്കു തൻ്റെ കണ്ണുകളെ നയിച്ചു:

നിന്നെ ദൈവ സഭയുടെ  സംരക്ഷരാക്കിയതു ആരാ? അടുത്ത കമ്മൻ്റു ശ്രദ്ധിച്ച ലൈവുകാരൻ..ഉടൻ തന്നെ മടുപടിയും കൊടുത്തു: നിന്റെ അപ്പൻ. ഞാൻ പറയാൻ വന്നതു ബിജുവിനെക്കുറിച്ചാണ് .. ലൈവ് തുടർന്നു: ആരാണ് ഈ ബിജു നിങ്ങൾക്കു എല്ലാവർക്കും അറിയാമെല്ലോ .. അവന്റെ കുടുംബത്തെക്കുറിച്ചു പറയുകയാണെങ്കിൽ …ഫേസുബുക്ക് ലൈവ് വീഡിയോ ലൈവായി  തുടർന്നു കൊണ്ടിരുന്നു… കമ്മറ്റുകളിൽ ചിലർ ലൈവുകാരനു അനുകൂലമായും മറ്റുചിലർ പ്രതികൂലമായും അണിനിരന്നു.. എന്നാൽ ഇതൊന്നും കണ്ട് തൻ്റെ മനസാന്നിധ്യം കളയാൻ അദ്ദേഹം പിന്നെ ശ്രമിച്ചതെയില്ല..

ഞാൻ അടുത്ത വീഡിയോയിലെക്കു കടന്നു:

ഒരു സഭാ ആരാധന നടന്നു കൊണ്ടിരിക്കുന്നു… സൂം എന്ന ആപ്രിക്കേഷനിൽ നടക്കുന്ന പോഗ്രാം ഫേസ്ബുക്കിൽ കാണിക്കുന്നു..സഭാ പാസ്റ്റർ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അതിനിടയിൽ പെട്ടെന്നു ആരുടെയോ വീഡിയോ ശബ്ദിച്ചു തുടങ്ങി:

ഇങ്ങാർക്ക് എന്നു ഒരു ദാവിദ്, .. യേശു കർത്താവിനെക്കുറിച്ചു ഒന്നു പ്രസംഗിച്ചാൽ എന്നാ? കർത്താവിനെ പ്രസംഗിക്കുന്ന എത്ര പേരുണ്ട് നമ്മുടെ സഭയിൽ.. എന്തുകൊണ്ട് അവർക്കു ഒരു അവസരം കൊടുക്കാത്തത്… ഞാനിതു കേട്ടു മടുത്തു… എന്നു പറഞ്ഞു ദേഷ്യത്തോടെ ചാടി എഴുന്നേൽക്കുന്ന അച്ചായൻ്റെ മുണ്ട് അഴിഞ്ഞു വീഴുന്നതും ആ ലൈവിൽ കാണുന്നു…

നിങ്ങൾ ഒന്നു അടങ്ങി ഇരിക്കു മനുഷ്യ.. അടുത്തു പ്രസംഗം കേട്ടു കൊണ്ടിരുന്ന ഭാര്യ ഇടപെട്ടു. പെട്ടെന്ന് പാസ്റ്റർ ആ ഓഡിയോ ദേഷ്യത്തോടെ നിഷ്ബദമാക്കി.. എല്ലാവരും അവരവരുടെ ഓഡിയോ മ്യുട്ടാ ആക്കുകയും നാം ദൈവസന്നിധിയാണെന്നു കാര്യം  മറക്കരുത് എന്നും നിർദ്ദേശം നൽകി..പാസ്റ്റർ വീണ്ടും പ്രസംഗം തുടർന്നു..

ഞാൻ ചെറിയ ചിരിയോടെ ഫേസ്ബുക്ക് മറിച്ചു:

മുംബെയുടെ അപ്പോസ്തലൻ എന്നു അവകാശപ്പെടുന്ന ഒരു പാസ്റ്റർക്കു എതിരായുള്ള ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു തുടങ്ങി. “എന്തെങ്കിലും എഴുതൂ ” എന്നു മോഹിപ്പിക്കുന്നതിൻ്റെ താഴെയുള്ള അഭിപ്രായങ്ങളിലെക്കു എൻ്റെ കണ്ണുകൾ പരതി :

– ഇതു ഒരു വർഷം മുമ്പു പറഞ്ഞ വീഡിയോ ആണെല്ലോ .. ഇതു ഇപ്പോൾ എടുതിട്ടു പാസ്റ്ററെ ആക്രമിക്കുന്നതു എന്തിനാ എന്നു അതിൽ ഒരു സുഹുർത്തിൻ്റെ പരാതി

– എന്തായാലും അദ്ദേഹം പറഞ്ഞതല്ലേ .. സാധാരണക്കാരെ ഇങ്ങനെ ഒക്കെ വിളിക്കാമോ??

– ഒരു ക്ഷമ ചോദിച്ചാൽ തീരാവുന്ന പ്രശനമെയുള്ളു … എന്നു മറ്റൊരു അഭിപ്രായം

– മുഖ്യമന്ത്രി രാജിവക്കുക.. വെറൊരു അഭിപ്രായം

എനിക്കു ചിരി വന്നു… ഇതിൽ മുഖ്യമന്ത്രി എന്തു ചെയ്തു എന്നു ചിന്തിക്കുമ്പോഴും എനിക്കും വീണ്ടും വീണ്ടും ചിരിക്കാൻ തോന്നി…

“എന്തെങ്കിലും എഴുതൂ ” എന്നു അതിലെ അഭിപ്രായങ്ങൾ എന്നെ ക്ഷണിച്ചു കൊണ്ടിരുന്നു.

ഈ വീഡിയോയിൽ എന്തെങ്കിലും അഭിപ്രായം എഴുതണോ… ഓ ആ അഴുക്കുചാലിൽ ഞാനും എന്തിനാ കയറുന്നത് എന്ന ചിന്ത എന്നെ അതിൽ നിന്നും പിന്നോട്ടാടിച്ചു.

കാവാലാൾ എന്ന ഒരു പേജിൽ വന്ന ഒരു നീണ്ട പോസ്റ്റായിരുന്നു അടുത്തത്: ഞാൻ ഇന്നു പുതിയ ഒരാളെയാണ് നിങ്ങൾക്കു പരിചയപ്പെടുത്തുന്നത് എന്നു തുടങ്ങുന്ന ലേഖനം…

മഹാ പെണ്ണു പിടിയനും അഹങ്കാരിയും ഒക്കെയാണ് ഇദ്ദേഹം. ഇവനെ ആരും വീട്ടിൽ കയറ്റരുത് എന്നു ആദ്യം തന്നെ പറയട്ടെ.. പിന്നിടങ്ങോട്ട് വായിക്കാൻ തോന്നിയില്ല .. സഭ്യമായ ഭാഷയായിരുന്നില്ല അത് .. അതു കൊണ്ടു തന്നെ ആ എഴുത്തുകൾ വിട്ടിട്ട്  അതിലെ കമൻ്റുകൾ ശ്രദ്ധിച്ചു:

#ഇവൻ പറയുന്ന കാര്യങ്ങൾ ഒന്നും സത്യമല്ല.. ഇതു പോലെ കഴിഞ്ഞ പ്രാവിശ്യം ഇയാൾ ഇട്ട പോസ്റ്റിൽ മനം നൊന്ത് ആത്മഹത്യയുടെ വക്കിലെത്തിയ ജോസിൻ്റെ സംഭവം കഴിഞ്ഞ് ചൂടാറിയില്ല അതിനു മുമ്പ് അടുത്ത കെട്ടുകഥയുമായി ഇറങ്ങിയിരിക്കുവാ..

ജോസ് പാസ്റ്ററെക്കുറിച്ചുള്ള ചിന്തകൾ എൻ്റെ മനസിലും ഓടിയെത്തി: തന്നെക്കുറിച്ചുള്ള ആ ആരോപണങ്ങളിൽ മനം നൊന്താണ് അദ്ദേഹത്തിൻ്റെ ഭാര്യ രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ വിട്ട്  ഇഹലോകം വെടി ചെയ്തത്.. ആ പാസ്റ്റർ അനുഭവിച്ച വേദനങ്ങൾ ..ഒറ്റപ്പെടൽ .. അതോർത്തപ്പോൾ എൻ്റെ ഹൃദയം വിങ്ങി.. ഇത്തരം ആരോപണങ്ങൾ ഒരു കുടുംബത്തെ എത്രമാത്രമാണ് തകർക്കുന്നത്. ഇപ്പോഴും ജോസ് പാസ്റ്ററെ സംശയത്തോടെ നോക്കുന്നവർ.. അദ്ദേഹം എങ്ങനെയാ ഇപ്പോൾ ജീവിക്കുന്നത്! ഇങ്ങനെ ഒരാളെ കുറ്റവാളി ആക്കിയിട്ട്  ഇതുകൊണ്ട് എന്തു പ്രയോജനമാ ഈ പോസ്റ്റിറ്റിടുന്ന ആൾക്കു ലഭിക്കുക? എന്നു ചിന്തിച്ചിട്ട് എനിക്ക് ഒരു  എത്തും പിടിയും ലഭിച്ചില്ല ..സ്ഥലകാലബോധം വീണ്ടെടുത്തു ഞാൻ ആ പോസ്റ്റിലെ അടുത്ത അഭിപ്രായങ്ങൾ ശ്രദ്ധിച്ചു:

# ഇതിൽ വാസ്തവമില്ല

#  ചെറുപ്രായം മുതൽ റോബിനെ എനിക്കറിയാ , അവൻ അങ്ങനെ ചെയ്യുന്ന ആൾ അല്ല..

റോബിനോ? എൻ്റെ പേര് ആണല്ലോ അത്.. ആ പോസ്റ്ററ്റു

വീണ്ടും ഒന്നു വായിച്ചു.. അതിൻ്റെ അവസാനഭാഗത്ത് : കഥാകൃത്തും ഒരു പ്രസ്ഥാനത്തിൻ്റെ പ്രസിഡൻ്റു ആയിരിക്കുന്ന ഇദ്ദേഹം .. അതു കണ്ടപ്പോൾ എൻ്റെ കണ്ണിൽ ഇരുട്ടു കയറുന്നതു പോലെ… മറുപടി …’എന്തെങ്കിലും എഴുതു… ‘ എന്നു മുഖപുസ്തകം തന്നെ പ്രലോഭിച്ചിട്ടു കൊണ്ടിരുന്നു.

രഞ്ചിത്ത് ജോയി കീക്കൊഴൂർ

-ADVERTISEMENT-

-ADVERTISEMENT-

You might also like