കവിത: മൂകസാക്ഷികൾ | രാജൻ പെണ്ണുക്കര, മുംബൈ

നിർദ്ദയമാം ആ കാഴ്ച്ച….
കണ്ടുനില്പാൻ  ഇനിയും
തെല്ലും ശക്തിയില്ലാ പരനെ…
ബഹുകാതം അകലെനിന്നും
അനാദരവായി വലിച്ചെറിയപ്പെടുന്നു
മൃതശരീരങ്ങളിന്ന്….
ദിശയിറിയാതെ..ദിക്കറിയാതെ…
കമഴ്ന്നത്  വീഴുന്നു വൻ
പാതാളക്കുഴിയിൽ…

കാണിക്കുന്നില്ലവർ മുഖമൊന്നും
അതു തൻ സ്വന്തക്കാരോ
എന്നുപോലും തിരിച്ചറിയുന്നില്ലാരും…..
ഒരുനോക്ക് കാണുവാൻപോലും
കഴിയുന്നില്ലാ പലർക്കുമിന്ന്….
ഇന്നവർ  കൊതിക്കുന്നു,
പലവട്ടം കെഞ്ചിടുന്നു,
തൻ പ്രിയരേ ഒരുനോക്കു കാണാൻ…
പൊതിഞ്ഞവർ കൊണ്ടുപോയിടും
ഒരു പ്ലാസ്റ്റിക്‌ കൂടിനുള്ളിൽ…

ദൈവകോപമാം ഈ
മഹാവ്യാധി വന്നിട്ടും
മനുഷ്യൻ മനുഷ്യരെ
തിരിച്ചറിയുന്നില്ലാ ലേശവും….
ലവ ലേശം ഇന്നില്ല
ദയയും കരുണയും
മരിച്ചുപോയി മനുഷ്യത്വവും
എറേ നാൾ  മുന്നമേ…..

പെരുമാറുന്നഹോ മൃഗതുല്യരായവർ
പ്രവർത്തിക്കുന്നു മനുഷ്യരിന്നു
മൃഗത്തേക്കാൾ ഹീനമായി…
ശീഘ്രമാം ധനസമ്പാധനത്തിനായ്
ചെയ്തു കൂട്ടുന്നു…അവർ..
പലവിധ മഹപാതകങ്ങൾ ഓരൊന്നും….

അവികലം പോയവർ
പൊതിഞ്ഞിന്നു
വെളിയിൽ വന്നിടുന്നു
മേനിയാകെ മുറിപ്പാടുമായി…
ആരോരും അറിയാതെ,
ആരോടും പറയാതെ,
അറുത്തെടുക്കുന്നു അവർ
മനുഷ്യാവയവങ്ങൾ..
നഗ്നസത്യങ്ങളെ മറച്ചു വെയ്ക്കുന്നു
ചട്ടങ്ങൾ പലതും…..
സാധുക്കളായോർ വീണുപോകുന്നു
വൻ ചതിക്കുഴിയിൽ ഇന്ന്…..

ആർ നിന്നെ രക്ഷിച്ചിടും
എവിടെ നീ ഓടി ഒളിച്ചിടും
അതിതീഷ്ണമാം
ദൈവ നേത്രങ്ങളിൽ നിന്നും…
മനുഷ്യാ നി അറിഞ്ഞീടുമോ
ദൈവകോപ തീ
നിന്റെ മേൽ വീണിടും ക്ഷിപ്രമായി…

കോടികൾ സമ്പാദിച്ചവർക്കിന്ന്
ഒരുമുഴം വെള്ളത്തുണി പോലും
ലഭിക്കുന്നില്ലാ ഉലകിൽ.
അന്ത്യ ദർശനമില്ല, കർമ്മങ്ങളില്ല,
ജനാവലിയില്ല, ഇന്നുപാട്ടുകളില്ല,
കത്തിച്ചുവെക്കാനിന്നു
മെഴുകുതിരികൾ ഇല്ല ,
നിലവിളക്കില്ല,
സാംബ്രാണി തിരിയിൻ മണമില്ല.
സുഗന്ധദ്രവ്യങ്ങൾ പൂശാൻ
ആളുകളിന്നില്ല
എല്ലാം വെറുമൊരു
ചടങ്ങായി മാത്രം..

ഒരു നാളിൽ ദേശം വിറപ്പിച്ചവർ..
സിംഹം പോൽ ഗർജിച്ചവർ..
പ്രഭാവശാലികൾ…
ഇന്നിതാ കിടക്കക്കുന്നു
ആരാരും ഇല്ലാതെ പ്ലാസ്റ്റിക്കിൽ….
വെട്ടിപിടിച്ചതും പോയി ..
തട്ടിയെടുത്തതും പോയി …
ഉറ്റോരുമില്ല ഉടയോരുമില്ല….
നാലറ്റം പിടിക്കാൻ
കുപ്പായമണിഞ്ഞ
നാലു വേഷധാരികൾ മാത്രം.
ഒരു പിടി മണ്ണിടുവാൻ
ഭയമാകുന്നു പലർക്കും,
ദൂരെനിന്നവർ നെടുവീർപ്പിടുന്നു
സകലത്തിനും മൂകസാക്ഷികളായി…

(രാജൻ പെണ്ണുക്കര,  മുംബൈ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.