തുടർക്കഥ: എന്റെ പ്രിയേ… ശൂലേംകാരത്തി…! (ഭാഗം 7) | സജോ കൊച്ചുപറമ്പിൽ

ജീവിതം ഒരു കടൽ പോലെ ആർത്തലച്ചു നിന്നതിൽ നിന്ന് ഒരു ശാന്തതയിലേക്ക് അവൾ കടന്നപ്പോൾ അതൊരു വലിയ പേമാരിക്കും കൊടുങ്കാറ്റിനും മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു എന്ന് അവൾ തിരിച്ചറിഞ്ഞില്ല.

സമൂഹം ചോദ്യങ്ങളുടെ വൻ കയറുകൾ കൊണ്ട് അവളെ വരിഞ്ഞു മുറുക്കിയപ്പോൾ,

അതിൽ നിന്നും സ്വാതന്ത്ര്യം നേടാൻ അവൾ ഒരു കുരുക്ക് അഴിച്ചെടുത്തു മറ്റൊരു കുടുക്കിലേക്ക് വീഴുകയായിരുന്നു.

പക്ഷേങ്കിൽ അവൾ അവിടെയും തളർന്നില്ല.

ആർത്തിരമ്പുന്ന തിരമാലകളെ മുറിച്ചു കടന്നു വന്നവൾക്ക് മുന്നിലെ പേമാരിയെയും കൊടുങ്കാറ്റിനെയും മറികടക്കാനുള്ള കരുത്ത് ജീവിതം തന്നെ രൂപപ്പെടുത്തിയെടുത്തിരുന്നു.

വീടിൻറെ അടുക്കളയിൽ പുകഞ്ഞു കഴിഞ്ഞിരുന്ന അവളുടെ മനസ്സ് ഇങ്ങനെ പാടിക്കൊണ്ടിരുന്നു

“ഒരു മഴയും തോരാതിരുന്നിട്ടില്ല ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല”

ചില മാസങ്ങൾ കടന്നു പോയപ്പോൾ പോകെ പോകേ അവൾ തന്നെ ഭർത്താവിന് മനസ്സിലാക്കി എടുത്തു. ജീവിതത്തിൻറെ പ്രാരാബ്ധങ്ങൾ അല്ലായിരുന്നു തന്നെ മദ്യപാനി ആക്കി മാറ്റിയത് പിന്നെയോ കഴിഞ്ഞ നാളുകളിൽ തന്റെ ഉള്ളിലേറ്റ മുറിവുകളാണ്.

ആ മുറിവിന്റെ വേദനയിൽ നിന്ന് രക്ഷപ്പെടുവാൻ ആ മനുഷ്യൻ മദ്യപാനത്തിൽ അഭയം തേടുന്നു എന്ന് മാത്രം.

കാലത്ത് എഴുന്നേൽക്കുന്ന മദ്യപാനി അല്ലാത്ത ആ മനുഷ്യൻ നല്ല സ്നേഹമുള്ള ഭർത്താവാണ് തൻറെ ജോലിയിൽ അയാൾ നല്ലൊരു തൊഴിലാളിയാണ്.

ഇതിനെല്ലാം ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴി അയാൾ ചിന്തിക്കും ഇന്നു മുഴുവൻ ഞാൻ അധ്വാനിച്ചു ഒരു ചെറിയ ശമ്പളം എനിക്ക് ലഭിച്ചു.

ഇതുപോലെ ഞാൻ മരുഭൂമിയിൽ മണലാരണ്യത്തിൽ പണിയെടുത്ത് ഉണ്ടാക്കി വച്ച പൈസ മുഴുവനും കൊണ്ട് എൻറെ ഭാര്യയും മക്കളും എന്നെ ഉപേക്ഷിച്ച് കടന്നു പോകുമ്പോൾ പിന്നെ ഞാൻ എന്തിന് പൈസ മാറ്റിവെക്കണം?

എനിക്ക് ആസ്വദിക്കാൻ ഈ ലോകം ഒന്നും തന്നിട്ടില്ല.

പിന്നെ എനിക്ക് ഇപ്പോൾ വേണ്ടത് എല്ലാം മറക്കുന്ന ഒരു മരുന്നാണ് അങ്ങനെ തന്റെ ബോധം നശിക്കുന്ന തൻറെ ഓർമ്മകൾ മയക്കുന്ന ആ ലഹരിയിൽ അയാൾ അഭയം തേടി.

പോകെ പോകെ അയാളുടേത് ഇതൊരു സ്ഥിരം ജീവിതശൈലിയായി മാറ്റപ്പെട്ടു.

തൻറെ ജീവിതത്തിൻറെ പ്രതിസന്ധിയെ കണ്ടു പകച്ചു നിൽക്കാതെ അന്നവൾ ഒരു തീരുമാനമെടുത്തു.

തന്റെ ഭർത്താവിന് ഒരു നല്ല മനുഷ്യനാക്കി മാറ്റിയെടുക്കണം.

ഒരു മദ്യപാനി എന്നതിലുപരി അയാൾ തന്നെ ശാരീരികമായോ മാനസികമായ ഉപദ്രവിക്കുകയോ വേദനിപ്പിക്കുന്ന വാക്കുകൾ സംസാരിക്കുകയും ചെയ്തിട്ടില്ല. രാവിലെ തിറുതിപ്പിടിച്ച് ഓഫീസിൽ പോകാൻ ഓടുന്ന മനുഷ്യൻ വൈകിട്ട് മദ്യപിച്ച് അലസ്യനായി വന്നു കയറി കിടന്നുറങ്ങുന്നതല്ലാതെ അവർ തമ്മിൽ മനസ്സ് തുറന്ന് സംസാരിക്കാൻ ഒരു അവസരം ഇതുവരെയും ലഭിച്ചിട്ടില്ല. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അയാളോട് പറഞ്ഞു അതെ… നാളെ നമുക്ക് ഒരിടം വരെ പോണം ഒന്ന് ലീവ് എടുക്കാൻ കഴിയുമോ?

അയാൾ പറഞ്ഞു

ശരി നോക്കാം..!

തുടരും…….

സജോ കൊച്ചുപറമ്പിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading