ക്രൈസ്തവ ബോധി വിർച്വൽ വെബിനാർ

തിരുവല്ല : മീഡിയ വെബിനാറിന് ശേഷം വിഷ്വൽ മീഡിയയുമായി ബന്ധപ്പെട്ട പരിശീലന പദ്ധതിയുമായി ക്രൈസ്തവ ബോധി വീണ്ടുമെത്തുന്നു. വിഷ്വൽ മീഡിയ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി ഒരുക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയാണിത്. നവമാധ്യമങ്ങളിലുൾപ്പെടെ നിരവധി സങ്കേതങ്ങളിലൂടെ വിഷ്വൽ പ്രോഗ്രാമുകൾ ചെയ്യുന്നവരുടെ ആവിശ്യമാനുസരിച്ചാണ് “ക്രൈസ്തവ ബോധി ”
ഈ വെബിനാർ ക്രമീകരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

വെബിനാറിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 17 വയസിനു മുകളിൽ പ്രായമുള്ളവരും വിഷ്വൽ മീഡിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരോ അവയിൽ താല്പര്യമുള്ളവരോ ആയിരിക്കണം. ഒക്ടോബറിൽ 6,7,8,13,14 തീയതികളിൽ ഇന്ത്യൻ സമയം രാത്രി 7 മുതൽ 8.30 വരെയാണ് വെബിനാർ.

വിഷ്വൽ മീഡിയ അടിസ്ഥാന തത്വങ്ങൾ, വീഡിയോ നിർമ്മാണം, ആങ്കറിംഗ്, പ്രോഗ്രാം തയ്യാറാക്കൽ, വാർത്ത, ഡോക്യുമെൻററി നിർമ്മാണം എന്നീ മേഖലയിലാണ് ക്ലാസുകൾ ലഭിക്കുന്നത്. ഈ മേഖലയിലെ വിദഗ്ദരായവരെയാണ് ഫാക്കൽറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിബി റ്റി.മാത്യു, ഷാജൻ പാറക്കടവിൽ, ബ്ലസിൻ ജോൺ മലയിൽ എന്നിവരാണ് പരിശീലകർ. അനുഭവങ്ങളും പ്രയോഗിക പരിചയവും അക്കാദമിക് മികവും ചേർത്തു വച്ച് മികച്ച ക്ലാസുകൾ തന്നെയായിരിക്കും ഇത്തവണയും ലഭിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.

-Advertisement-

You might also like
Comments
Loading...