ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ”ജാഗ്രതി സഭ” ഹിന്ദി ആരാധന സെപ്റ്റംബർ 13 മുതൽ

ഗുജറാത്ത്‌ : ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ
ഞായറാഴ്ച (13-09-2020) മുതൽ “ജാഗ്രതി സഭ” ഹിന്ദി ആരാധന ആരംഭിക്കുന്നു. ഞായറാഴ്ച നടക്കുന്ന യോഗത്തിൽ പാസ്റ്റർ സജി മാത്യു(സിൽവാസ) മുഖ്യ സന്ദേശം നൽകും. ഇവാ. സിജോ സി.ജോസഫ്(ഐ.സി.പി.എഫ് വഡോദര) ആരാധനക്ക് നേതൃത്വം നൽകും. എല്ലാ ഞായറാഴ്ചയും വൈകിട്ട്‌ 5-6:30 വരെയാണ് ആരാധന.

Download Our Android App | iOS App

മഹാമാരി നിമിത്തം ആരാധന സൗകര്യം ഇല്ലാത്തവർക്കും, രാവിലെ ജോലിയിൽ ആയിരിക്കുന്ന സഹോദരങ്ങൾക്കും വേണ്ടിയാണ് ആരാധന ക്രമീകരിക്കുന്നത്.
ഏവരെയും ഹ്യദയംഗമായി സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
പാസ്റ്റർ ഷിബു മാത്യു (പ്രസിഡന്റ്‌),
പാസ്റ്റർ രാജേഷ്‌ മത്തായി(സെക്രട്ടറി),
പാസ്റ്റർ പ്രസന്നകുമാർ(പ്രോഗ്രാം കോഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like
Comments
Loading...