ഓൺലൈൻ ഗോസ്പൽ മീറ്റിങ്ങിന് ഇന്ന് തുടക്കം

ചർച്ച്‌ ഓഫ്‌ ഗോഡ്‌ സെൻട്രൽ വെസ്റ്റ്‌ റീജിയൻ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഓൺ ലൈൻ ഗോസ്പൽ മീറ്റിംഗ്‌ നടത്തപ്പെടുന്നു. ഇന്നും, നാളെയുമായി വൈകിട്ട്‌ 7 മണിക്ക്‌ ആരംഭിക്കുന്ന യോഗം ഇവാഞ്ചലിസം ഡയറക്ടർ ഇ.പി സാംകുട്ടിയുടെ അധ്യക്ഷതയിൽ റീജിനർ ഓവർസ്സിയർ പാസ്റ്റർ ബെൻസൺ മത്തായി ഉത്ഘാടനം ചെയ്യും.

Download Our Android App | iOS App

പാസ്റ്റർ ഫിലിപ്പ്‌ ശാമുവേൽ യു.എസ്‌.എ, ദൈവവചനം സംസാരിക്കും. പാസ്റ്റർ ബെഞ്ചിമാത്യു ഗാന ശുശ്രൂഷക്ക്‌ നേത്യത്വം നൽകും. നാളെ പാസ്റ്റർ സജയ്‌ ആൽവിന്റെ നേത്യത്വത്തിൽ നടക്കുന്ന യോഗത്തിൽ പാസ്റ്റർ പോൾ മാത്യു -ഉദയപ്പൂർ ദൈവവചനം സംസാരിക്കും. ഇവാ. അലക്സ്‌ ഫിലിപ്പ്‌ ഗാനശുശ്രൂഷ നിർവ്വഹിക്കും. ഇവാഞ്ചലിസം ഡയറക്ടറും, സ്റ്റേറ്റ്‌ കോഡിനേറ്റേഴ്സും അടങ്ങിയ കമ്മറ്റി യോഗങ്ങൾക്ക്‌ നേത്യത്വം നൽകുന്നു.

-ADVERTISEMENT-

You might also like
Comments
Loading...