കവിത: നിന്റെ സ്നേഹത്താലെന്നെ നിറയ്ക്ക | സോബിൻ ബാബു

നിന്റെ സ്നേഹത്താലെന്നെ നിറയ്ക്ക
ദൈവസ്നേഹമെനുള്ളിലാക്കുക
ക്രൂശിലെ സ്നേഹം ഞാൻ അനുകരിപ്പാൻ
എൻ യേശുവെപ്പോലെ ഞാൻ ആയീടുവാൻ ( നിന്റെ …)

1. എല്ലാ വരങ്ങളിലും അതിശ്രഷ്ടമാർഗ്ഗം
എല്ലാ ഫലങ്ങളിലും അതിവിശിഷ്ട ഫലം
പരിശുദ്ധാത്മാവിന്റെ പൂർണ്ണഗുണം
കാൽവറി ക്രൂശിലെ മാത്യകാ സ്നേഹം. ( നിന്റെ …)

2. സ്നേഹമില്ലാത്തേതു വിശ്വാസവും
സ്നേഹമില്ലാത്തെല്ലാ പ്രത്യാശയും
സ്നേഹമില്ലാത്തതാം ജ്ഞാനമെല്ലാം
വ്യർത്ഥവും നിർജീവ താളവുമാം. ( നിന്റെ …)

3. ദീർഘക്ഷ്മ ദയ വിശ്വസ്ത്ഥയും
താഴ്മയും നീതിയും സന്തോഷവും
സൗമ്യത ഐയ്ക്യവും പ്രത്യാശയും
നന്നായുളവാക്കും മാർഗമിത് ( നിന്റെ …)

4. നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ
സ്നേഹിപ്പാൻ കല്പ്പിച്ച നല്ല ഗുരുവേ
ന്യായപ്രമാണത്തിൻ സാരമെല്ലാം
സ്നേഹത്താൽ നിവർത്തിച്ച എൻയേശുവേ. ( നിന്റെ …)

സോബിൻ ബാബു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.