തുടർക്കഥ : നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം!(ഭാഗം-10 അവസാന ഭാഗം) | സജോ കൊച്ചുപറമ്പിൽ

തോട്ടത്തിനുള്ളിലേക്ക് വീശിയടിച്ചെത്തുന്ന കാറ്റ് റബ്ബര്‍മരങ്ങളെ ആകെ പിടിച്ചുലയ്ക്കുന്ന ഒരു അനുഭവം ഉണ്ട് ,
ചില്ലകളെല്ലാം ഇളകിയാടി ഇലകള്‍ കൂടി ഉരയുന്ന ശബ്ദവും ,
അയാളുടെ മനസ്സിപ്പോള്‍ അതെ അവസ്ഥയിലാണ് ശൂന്യതയില്‍ നിന്നും ഒഴുകി എത്തിയ വചനമാകുന്ന കാറ്റ് അവന്റെ മനസ്സാകുന്ന തോട്ടത്തില്‍ വീശിയടിച്ചു, അയാളുടെ അന്നത്തെ ദിനം ആകെ ഉലഞ്ഞു പോയി,
എന്തെന്നില്ലാത്ത ഭയം ആ ഉള്ളത്തെ പിടിച്ച് ഉലച്ചുകൊണ്ടെ ഇരുന്നു ,

അന്നത്തെ വൈകുന്നേരം മറിയാമ്മ മോനോടു പറഞ്ഞു ,
കുഞ്ഞെ ഞാനോന്നു കരിയംപ്ലാവുവരെ പോയിട്ടു വരാം …
ഇന്നാണ് കണ്‍വന്‍ഷന്‍ തുടങ്ങുന്നത് …
സ്വന്തം മകനില്‍ നിന്നും ക്രൂരമായോരു മറുപടി പ്രതീക്ഷിച്ച മാതാവിനെ ഞെട്ടിച്ച് ഒരു മൂളല്‍ മാത്രമായിരുന്നു മറുപടി ,
“നിങ്ങളെതിലെ എങ്കിലും പോ ..തള്ളെ..” എന്നായിരുന്നു സാദാരണ മറുപടി.

അപ്രതീക്ഷിതമായ പെരുമാറ്റം ആ അമ്മയിലും ഭയം ജനിപ്പിച്ചു ,
ഒരു ചെറിയ ടോര്‍ച്ചു ലൈറ്റുമായി അമ്മ ഒറ്റയ്ക്ക് കണ്‍വന്‍ഷനു പോയി ,
അയാളാവീട്ടില്‍ ഒറ്റയ്ക്ക് ഉലാത്തി നടന്നു പതിവിലും നിശബ്ദമായിരുന്നു ആ വീടും അന്തരീക്ഷവും,

പിറ്റെന്നു പ്രഭാതം പതിവുപോലെ ടാപ്പിംഗിനായി അയാള്‍ തോട്ടത്തിലെത്തി അതിനെക്കാളെറെ ഒഴുകി എത്തുന്ന ശബ്ദത്തിനായ് അയാള്‍ കാതോര്‍ത്തു പക്ഷെ ഒന്നും സംഭവിച്ചില്ല, അയാള്‍ വീട്ടില്‍ മടങ്ങിയെത്തി എന്നും കേട്ട ശബ്ദത്തെ നഷ്ടപ്പെട്ടപ്പോള്‍ അയാള്‍ ആകെ തളര്‍ന്നു പോയി .
അമ്മാമ്മ ഉടുത്തോരുങ്ങി ഒരു ബൈബിളും കക്ഷത്തു വെച്ച് കണ്‍വന്‍ഷന് ഇറങ്ങി ആകെ പാടെ തളര്‍ന്നു പോയ അയാള്‍ കണ്‍വന്‍ഷനു പോകാന്‍ തീരുമാനിച്ചു ,
ഇരുളു നിറഞ്ഞ വഴികളിലൂടെ അയാള്‍ നടന്ന് അവിടെ എത്തി.

സഖായിയെ പോലെ തന്നെ ആരും കാണരുതെന്ന ചിന്തയില്‍ പാത്തും പതുങ്ങിയും അയാള്‍ കണ്‍വന്‍ഷന്‍ ഗ്രൗണ്ടിന്റെ പിന്നില്‍ ഇരിപ്പുറപ്പിച്ചു ,
നല്ല പ്രായമുള്ള ഒരു ഉപദേശി ജുബ്ബായും വെള്ളമുണ്ടും വേഷം വേദിയില്‍ നിറഞ്ഞു നിന്ന് പ്രസംഗിച്ചു തുടങ്ങി,
” ഇന്നു വരെ നീ കുരുടനായിരുന്നു …
കാണെണ്ടതു കാണാന്‍ കഴിയാത്ത കുരുടന്‍, ഇന്നു വരെ നീ ബധിരനായിരുന്നൂ … കേള്‍ക്കെണ്ടത് കേള്‍ക്കാന്‍ കഴിയാത്ത ബധിരന്‍,
ഇന്നുവരെ നീ ഊമയായിരുന്നു… സംസാരിക്കെണ്ടതുപോലെ സംസാരിക്കാന്‍ കഴിയാത്ത ഊമന്‍ ,
ഇന്നുവരെ നീ മുടന്തനായിരുന്നു… നടക്കെണ്ടതുപോലെ നടക്കാന്‍ കഴിയാത്ത മുടന്തന്‍,
എന്നാല്‍ ഇന്നു മുതല്‍ നീ അങ്ങനെ അല്ല കാണുവാനും, കേള്‍ക്കുവാനും ,
സംസാരിപ്പാനും കുതിച്ചു പായാനും കഴിയുന്നവനാകട്ടെ ,
നിന്റെ ജീവിതത്തിന്റെ ബലഹീനതയില്‍ നിന്നെ താങ്ങുന്നവന്‍ നിന്റെ അരികിലുണ്ട്.

കണ്‍വന്‍ഷന്‍ ഗ്രൗണ്ടിന്റെ വെളിയില്‍ അരമതിലിന്‍മേല്‍ ഇരുന്ന അയാളിലേക്ക് ആ വാക്കുകള്‍ തുളഞ്ഞു കയറി ,ക്ഷമയോടെ പ്രസംഗം മുഴുവന്‍ അയാള്‍ കേട്ടു .
തിരികെ മടങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൂടി അയാള്‍ പോതിഞ്ഞു വാങ്ങിയിരുന്നു.
ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു നീങ്ങുമ്പോള്‍ കരഞ്ഞു കലങ്ങിയ മുഖവുമായി അതിവേഗതയില്‍ നടന്നു നീങ്ങുന്ന സ്വന്തം മാതാവിനെ അയാള്‍ ദൂരെ നിന്നു കണ്ടു, ഇരുവരും പല സമയത്തായി വീടണഞ്ഞു, മുടങ്ങാതെ എല്ലാ ദിനവും ആരും കാണാതെ അയാള്‍ കണ്‍വന്‍ഷന് പങ്കെടുത്തു, പോതിഞ്ഞു കെട്ടിയ ബൈബിള്‍ അയാള്‍ തുറന്നു വായിച്ചു ,
ആകെ ഉലഞ്ഞുപോയ തോണി ശാന്തമായി നീങ്ങിക്കോണ്ടിരുന്നു ,
അടുത്ത ഞായറാഴ്ച്ച രാവിലെ മറിയാമ്മ നോക്കുമ്പോള്‍ കുളിച്ചോരുങ്ങി നില്ക്കുന്ന മകനെ ആണ് കാണുന്നത് ,
നീ എവിടെ പോവാ കുഞ്ഞെ …???
ഇത്ര രാവിലെ ????
അയാള്‍ കോടുത്ത മറുപടി ആ അമ്മ ഒരായുസ്സില്‍ ഒഴുക്കിയ കണ്ണീരിന്റെ പ്രതിഫലമായിരുന്നു ,
” അമ്മ എവിടെ പോകുന്നോ…
ഞാനും അവിടെക്കാ …”
അമ്മ മകനെ കെട്ടിപിടിച്ചു കരഞ്ഞു,
ആ വീടിനു ചുറ്റും നിന്ന സസ്യജാലങ്ങള്‍ പൂത്തുലഞ്ഞു മീതെ സ്വര്‍ഗ്ഗത്തില്‍ ദുതന്മാര്‍ സന്തോഷിച്ചു,
പോതിഞ്ഞു കെട്ടിയ ബൈബിള്‍ അഴിച്ച് നെഞ്ചോടു ചേര്‍ത്ത് അമ്മയും മകനും ഒരുമിച്ച് സഭയിലേക്ക് നടന്നു ,
ആരാധന നടന്നു കോണ്ടിരുന്ന സമയം പിന്നിലെ വരിയില്‍ അയാള്‍ നിശബ്ദനായിരുന്നു, അടുത്തിരുന്നവര്‍ പരസ്പരം നോക്കി ഉപദേശി മാത്രം കരഞ്ഞു ,
ഏങ്ങി.. ഏങ്ങി.. കരഞ്ഞു…
അപ്പോള്‍ ആ ഗാനം സന്ദര്‍ഭത്തിനോത്ത് അവര്‍ ഒരുമിച്ചുപാടി ,

” ഫറവോനു ഞാന്‍ ഇനി അടിമയല്ല.. പരമസിയോനില്‍ ഞാന്‍ അന്യനല്ല …

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയീ… സംഹാര ദൂതനെന്നെ കടന്നു പോയി ..”

അവസാനിച്ചു..!

സജോ കൊച്ചുപറമ്പിൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading