ഏ.ജി കേരള മിഷൻ വിവാഹ സഹായം വിതരണം ചെയ്തു

പുനലൂർ: കേരള മിഷൻ ഡയറക്ടർ റവ. സാജിമോൻ ബേബിയുടെ നേതൃത്വത്തിൽ കേരള മിഷൻ ഡിപ്പാർട്ട്മെൻറ് വിവാഹ സഹായം വിതരണം ചെയ്തു.

പത്താനാപുരം സെക്ഷനിൽ പത്തനാപുരം ഏ.ജി. ഗോസ്പൽ സെൻററിലെ അംഗമായിരിക്കുന്ന യുവതിയുടെ വിവാഹത്തിനായി പുനലൂർ ഏ.ജി. ഓഫീസിൽ വച്ച് 50,000 രൂപയുടെ ചെക്ക് കൈമാറി.

ഹൂസ്റ്റൻ അമെയിസിംങ്ങ് ഗ്രെയിസ് അസംബ്ലി ഓഫ് ഗോഡ് സീനിയർ പാസ്റ്റർ റവ. തോമസ് ഏബ്രഹാമും AGIFNA – 2019 ലെ കമ്മറ്റിയും സമാഹരിച്ച വിവാഹസഹായം വിവാഹിതയാകാൻ പോകുന്ന യുവതിയുടെ മാതാവും ഏ.ജി. പത്തനാപുരം സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ആന്റണി ജോസഫും പുനലൂർ ഏ.ജി. ഓഫീസിൽ വച്ച് ഏറ്റുവാങ്ങി.

കേരള മിഷൻ കമ്മിറ്റി അംഗമായ പാസ്റ്റർ സാം ഇളമ്പൽ, AG MDC ഓഫീസ് മാനേജർ പാസ്റ്റർ ടോംസ് ഏബ്രഹാം, എന്നിവർ പങ്കെടുത്തു.

പാസ്റ്റർ സാജിമോൻ ബേബിയുടെ നേതൃത്വത്തിൽ കേരള മിഷൻ, സഭാ സ്ഥാപനത്തിനും, സുവിശേഷ പ്രവർത്തനങ്ങൾക്കും
അർഹരായവർക്ക്
മെഡിക്കൽ, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കും സഹായം നൽകുന്നുണ്ട്.

-Advertisement-

You might also like
Comments
Loading...