പാടും ഞാൻ യേശുവിനായ് സംഗീത മത്സര വിജയികളെ പ്രഖ്യാപിച്ചു

എഡിസൺ ബി.ഇടയ്ക്കാട്

അടൂർ : യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ്, ഇടയ്ക്കാട് സംഘടിപ്പിച്ച ” പാടും ഞാൻ യേശുവിനായ് ” എന്ന സംഗീത മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. സെപ്റ്റംബർ 3 ന് വൈകിട്ട് നടന്ന മ്യൂസിക് & അവാർഡ് നൈറ്റിലാണ് വിജയികളെ പ്രഖ്യാപിച്ചത്.
4 ഗ്രൂപ്പുകളായി തിരിച്ചു നടന്ന മത്സരത്തിൽ യഥാക്രമം ഷെറിൻ, കെവിൻ ബിനോയ്, സാറ, ബ്ലസ്സൺ എന്നിവർ ഒന്നാം സ്ഥാനവും ചാൾസ്, വിപിൻ, കെവിൻ വിനോദ്, ജീന എന്നിവർ രണ്ടാം സ്ഥാനവും ഹന്ന, അബീഗയിൽ, സ്റ്റെൻസി, കെവിൻ യോഹന്നാൻ, റെനി, സെബിൻ എന്നിവർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.

വിജയികൾക്ക് പാസ്റ്റർ ബിബിൻ, പാസ്റ്റർ ഡേവിഡ് ചെറിയാൻ, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ ജെ ജോസ് എന്നിവർ സർട്ടിഫിക്കറ്റുകളും അവാർഡും കൈമാറി. പാസ്റ്റർ ജോൺസൺ ബി ചാക്കോ, മാത്യു വർഗീസ്, ഫിന്നി എബ്രഹാം എന്നിവർ വിധികർത്താക്കളായിരുന്നു.
യുവ ഗായകരായ ഇവാ. എബിൻ അലക്സ് കാനഡ, ഫിന്നി എബ്രഹാം ഷാർജ എന്നിവർ സംഗീത സന്ധ്യയുടെ വിശിഷ്ടാതിഥികളായിരുന്നു. ഡോ.ഡി. കുഞ്ഞുമോൻ പോത്തൻകോട് മുഖ്യപ്രഭാഷണം നടത്തി.
മാധ്യമപ്രവർത്തകരായ ഷാജൻ ജോൺ ഇടയ്ക്കാട്, ഡാർവിൻ എം വിൽസൺ എന്നിവർ അതിഥികളായിരുന്നു. കൂടാതെ വിവിധ സഭാ പ്രതിനിധികളും സംഘടനാ പ്രവർത്തകരും മീറ്റിംഗിൽ പങ്കെടുത്തു. യു സി എഫിന്റെ ഔദ്യോഗിക ലോഗോയും ഈ മീറ്റിംഗിൽ പ്രകാശനം ചെയ്തു. സൂം ആപ്ലിക്കേഷനിലൂടെ നടന്ന മീറ്റിംഗ് ക്രൈസ്തവ എഴുത്തുപുര, യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് എന്നിവയുടെ ഫേസ്ബുക്ക് പേജിലൂടെ ടെലികാസ്റ്റ് ചെയ്തിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading