സംസ്ഥാന പി.വൈ.പി.എ ടി.വി ചലഞ്ച് പുരോഗമിക്കുന്നു

പാലക്കാട്‌: സംസ്ഥാന പി.വൈ.പി.എയുടെ ടി.വി ചലഞ്ച് പുരോഗമിക്കുന്നു.ഐ.പി.സി കുവൈറ്റ്‌ പി.വൈ.പി.എ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർഥികൾക്കായി സ്പോൺസർ ചെയ്ത ടി.വികളാണ് കേരളമെമ്പാടും വിതരണം ചെയ്യുന്നത്. പാലക്കാട്‌ തിങ്കളാഴ്ച നടന്ന വിതരണത്തിൽ ജോർജ്ജ് മത്തായി സി.പി.എയും പാലക്കാട്‌ മേഖലാ പ്രസിഡന്റ് പാസ്റ്റർ സാം ദാനിയേലും പങ്കാളിയായി.

ആലപ്പുഴയിൽ നടന്ന ഒന്നാംഘട്ട വിതരണത്തിലും ജോർജ്ജ് മത്തായി സി.പി.എ ആലപ്പുഴ വെസ്റ്റ് സെന്ററിനായി ടിവികൾ നൽകിയിരുന്നു. ഐ.പി.സി കുവൈറ്റ്‌ സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ സെന്ററിന് അഞ്ച് ടിവികൾ പ്രത്യേകമായി നൽകി.
പാലക്കാട്‌ മേഖലാ പ്രസിഡന്റ് പാസ്റ്റർ സാം ദാനിയേൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിമ്മി കുരിയക്കോസ്, സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പ്, സെന്റർ ശ്രുശ്രുഷകന്മാരായ കെ.യൂ ജോയ്, പാസ്റ്റർ ജോയ് വർഗീസ്, പാസ്റ്റർ എം.കെ ജോയ്, പാസ്റ്റർ രാജൻ ഈശായി.
മേഖല പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ ജെയിംസ് വർഗീസ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഷിജു വി.പി, പാസ്റ്റർ ഷൈജു മാത്യു, സെക്രട്ടറി പാസ്റ്റർ പ്രതീഷ് ജോസഫ്, ജോയിന്റ് സെക്രട്ടറിഎബ്രഹാം വടക്കത്ത്‌, ട്രഷറർ വിൻസെന്റ് തോമസ്, സംസ്ഥാന പി.വൈ.പി.എ കൗൺസിൽ അംഗം ഇവാ ജോബിൻ വർഗീസ് മേഖലാ കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ ശാമുവൽ, ഷിജു ആലത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം പാമ്പാടി സെന്ററിലെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടും രോഗബാധിതരും ആയിരിക്കുന്ന ഒരു കുടുംബത്തിലെ ഒരു വിദ്യാർത്ഥിക്ക് ടി.വി വിതരണം ചെയ്തു.ശനിയാഴ്ച വൈകിട്ട് പാമ്പാടിയിൽ കോട്ടയം മേഖലാ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ ഷാൻസ് ബേബി, സെക്രട്ടറി ജോഷി ജോസഫ്, ജോയിന്റ് സെക്രട്ടറി, ഫിലിപ്പ് ജെയിംസ്, പാമ്പാടി സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാസ്റ്റർ സന്തോഷ്‌, മറ്റ് ഭാരവാഹികളായ സുബി പി. കുര്യക്കോസ്, സാമുവേൽ ബാബു, ഒപ്പം പാസ്റ്റർ ടിഗോ തങ്കച്ചൻ, മനീഷ് എന്നിവർ ഭവനത്തിലെത്തി ടി.വി കൈമാറി.

ബ്ലെസ്സൺ മാത്യു ചെയർമാനായിട്ടുള്ള സംസ്ഥാന പി.വൈ.പി.എ എഡ്യൂക്കേഷൻ ബോർഡും ടീവീ ചലഞ്ചു പ്രോഗ്രാമിൽ സജീവമാണ്.

ചുമതലയേറ്റ നാൾമുതൽ ആത്മീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിൽ വിശേഷാൽ കോവിഡ് കാലത്തും കർമ്മനിരതരായി നിൽക്കുന്ന സംസ്ഥാന പി.വൈ.പി.എയുടെ പ്രവർത്തനങ്ങൾ ചരിത്രപരമായ നേട്ടങ്ങൾ തന്നയെന്ന് ആശംസകൾ അറിയിച്ചവർ അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.