ചെറു ചിന്ത: വീടില്ലാത്തവർ | ഷൈൻ കടമക്കുടി

സ്വർഗ്ഗ രാജ്യത്തിനുവേണ്ടി വാസ്തവമായി ആഗ്രഹിച്ചവർക്ക്, ഭൂമിയിൽ നിക്ഷേപമുള്ള ഒരു ഭവനത്തെകുറിച്ച് ചിന്ത ഉണ്ടായിട്ടില്ല എന്നുള്ളത് ഒരു സത്യാവസ്ഥയാണ്. ദൈവവചനമായ ബൈബിളിൽ ഒരുപാട് ദൈവദാസന്മാരുടെ ജീവിതം നമുക്ക് ഉദാഹരണമായി എടുക്കാവുന്നതാണ്.

ദൈവവിളിക്കു ചെവി കൊടുത്ത നോഹ, പെട്ടകം വീടാക്കി; വിശ്വാസത്തിന് പേരു കേട്ടവരായ അബ്രഹാം, ഇസഹാക്ക് , യാക്കോബ്, അവർ കൂടാരവാസികളായി ജീവിച്ചു.ദൈവത്തിന്റെ പ്രവാചകനായ ദാനിയേലോ ? ഉന്നതസ്ഥാനമാനങ്ങൾ ലഭിച്ചിട്ടും, വിശുദ്ധി ക്കുവേണ്ടി രാജാവിൻറെ കോവിലകത്തു പാർത്തു. പൗലോസ് അപ്പോസ്തലനൊ ? താൻ പറയുന്നതു സ്വർഗീയമായ ഭവനത്തെക്കുറിച്ച്.

ഭൗമീകമായൊരു ഭവനം തന്റെ ഹൃദയത്തിൽ ഇല്ല ! താൻ ബഹു സമ്പന്നനായിരുന്നു എന്നുള്ളത് നമുക്ക് വചനത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നതാണ്. ഭൗമീകമായ ഭവനത്തെ കുറിച്ചുള്ള ചിന്ത അദ്ദേഹത്തെ അലട്ടിയിരുന്നില്ല എന്നുള്ളത് നമുക്ക് അറിയാൻ സാധിക്കുന്നു. സുവിശേഷകൻ ആയിരുന്ന തനിക്ക് വീട്ടിൽ വിശ്രമിക്കാൻ പോലും നേരം ഉണ്ടായിരുന്നില്ല. ദൈവ പുരുഷനായ മോശെയോ ? ഫറവോന്റെ കൊട്ടാര വാസം മതിയാക്കി ദൈവശബ്ദത്തിനും , ദൈവീക കൂട്ടായ്മയ്ക്കും പ്രാധാന്യം കൊടുത്തു. ഭൂമിയിൽ താൽക്കാലിക കൂടാരങ്ങൾ ഉണ്ടാക്കി. വിശുദ്ധിക്കും വേർപാടിനും വേണ്ടി വിലകൊടുത്തു. ഇസ്രായേലിന്റെ രാജാവായിരുന്ന ദാവീദോ ? കൊട്ടാരത്തിലാണ് താമസമെങ്കിലും, ദൈവത്തിന്റെ കൂടെയുള്ള വാസം ആണ് പ്രധാന ലക്ഷ്യമായി കണ്ടത്.

ദാവീദിനെ കുറച്ച് ദൈവം പറഞ്ഞത് , “അവനെന്റെ ഹൃദയപ്രകാരമുള്ള മനുഷ്യൻ ” എന്നായിരുന്നു. ദൈവ വചനം ഇങ്ങനെയാണ് പറയുന്നത്. ” നിന്റെ നിക്ഷേപമുള്ളേടത്ത് നിന്റെ ഹൃദയവും ഇരിക്കും എന്ന് ” നമ്മുടെ നിക്ഷേപം സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ . തിരിച്ചറിയുക ! ദൈവ ഭക്തന്മാരെ കുറിച്ച് ദൈവം പറഞ്ഞതുപോലെ നമ്മെക്കുറിച്ചും സാക്ഷീകരിക്കട്ടെ . അവരെക്കുറിച്ച് പറയുവാൻ ദൈവം ഒരിക്കലും ലജിച്ചിരുന്നില്ല കാരണം അവർ ഭൂമിയിലുള്ളതല്ല ചിന്തിച്ചത് മറിച്ച് സ്വർഗ്ഗത്തിൽ അവർക്കുള്ള നിക്ഷേപം ആയിരുന്നു ചിന്തിച്ചത്. കള്ളൻ അടുക്കയൊ പുഴു കെടുക്കയൊ ചെയ്യാത്ത സ്വർഗ്ഗത്തിൽ , പഴകിപ്പോകാത്ത മടിശ്ശീലകളും തീർന്നു പോകാത്ത നിക്ഷേപവും നിങ്ങൾക്ക് ഉണ്ടാക്കി കൊൾവിൻ (Luke. 12:33 ) എന്ന് നമ്മുടെ കർത്താവാകുന്ന യേശുക്രിസ്തു പറഞ്ഞത് നാം ഒരിക്കൽ കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
സ്വർഗരാജ്യത്തെ കുറിച്ചും, വിശുദ്ധ ജീവതത്തെക്കുറിച്ചും അനുനിമിഷവും ചിന്തിക്കുന്നവരാകട്ടെ എന്ന് ഓർപ്പിച്ചു കൊള്ളുന്നു.

ഷൈൻ കടമക്കുടി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.