പബ്ജി ഉൾപ്പടെ 118 ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: കൂടുതൽ ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിച്ച് കേന്ദ്ര സര്ക്കാർ. പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ആപ്പുകളാണ് നിരോധിച്ചിരിക്കുന്നത്. ലഡാക്കിലെ ചൈനയുടെ പ്രകോപനത്തിന് പിന്നാലെയാണ് 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യയുടെ ഡിജിറ്റൽ സ്ട്രൈക്ക്.

post watermark60x60

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന മൊബൈൽ-ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള നടപടിയാണിതെന്നും സൈബർ ലോകത്ത് ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കുകയാണ് നിരോധനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.

-ADVERTISEMENT-

You might also like