ശാരോൻ ഗുജറാത്ത്‌ സെന്റർ സി.ഇ.എം & സണ്ടേസ്കൂൾ വെബ്ബിനാർ സമാപിച്ചു

ഗുജറാത്ത്‌ : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനകളായ സി.ഇ.എം & സണ്ടേസ്കൂൾ ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സൂമിൽ വെബ്ബിനാർ നടന്നു. സെന്റർ സൺഡേ സ്‌കൂൾ ചെയർമാൻ പാസ്റ്റർ അനിൽകുമാർ ജോൺ പ്രാർത്ഥിച്ചു ആരംഭിച്ചു. ഗുജറാത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ബെന്നി പി.വി യുടെ അധ്യക്ഷതയിൽ സി.ഇ.എം സെക്രട്ടറി പാസ്റ്റർ റോബിൻ പി.തോമസ് സ്വാഗതം ആശംസിച്ചു. ശാരോൻ നോർത്ത് വെസ്റ്റ് റീജിയൻ മിനിസ്റ്റർ പാസ്റ്റർ ഡേവിഡ് കെ ഉദ്ഘാടനം ചെയ്തു. സി ഇ എം സെന്റർ പ്രസിഡന്റ് പാസ്റ്റർ ജെ പി വെണ്ണിക്കുളം അതിഥി പ്രസംഗകനെ പരിചയപ്പെടുത്തി.

post watermark60x60

‘ജയാളികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ.എബി പി.മാത്യു(ബീഹാർ) ക്ലാസുകൾ നയിച്ചു. പാസ്റ്റർ രാജീവ് പോൾ ആശംസ അറിയിച്ചു. സി ഇ എം ട്രഷറർ ബെഞ്ചമിൻ വർഗീസ് കൃതജ്ഞത അറിയിച്ചു. സെന്റർ സെക്രെട്ടറി പാസ്റ്റർ അലക്സാണ്ടർ വി എ സമാപന പ്രാർത്ഥന നടത്തി. അസ്സോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ പോൾ നാരായൺ ആശീർവാദം പറഞ്ഞു. സിജു പള്ളിക്കൽ & ടീം ഗാനങ്ങൾ ആലപിച്ചു. പാസ്റ്റർ ജെ പി വെണ്ണിക്കുളം, പാസ്റ്റർ റോബിൻ പി തോമസ്, പാസ്റ്റർ അനിൽകുമാർ ജോണ്, സിജു പള്ളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like