ചെറുചിന്ത: സാമൂഹ്യ അകലത്തിന്റെ കാണപ്പുറങ്ങൾ | പാ. ഷിബു ജോസഫ്‌

സോഷ്യൽ ഡിസ്റ്റൻസ് അഥവാ സാമൂഹ്യ അകലം ഇന്നൊരു പുതിയ പദമല്ല. പക്ഷെ ഇന്ന് അതുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള ഈ മാർഗ്ഗനിർദ്ദേശം അത്യാവശ്യമാണെങ്കിലും അതിന്റെ ദൂരവ്യാപകമായ ഫലം ചിന്തിക്കേണ്ടതാണ്. വിശേഷിച്ചു നമ്മുടെ ഒക്കെ കൂട്ടായ്മകൾ അന്യം നിൽക്കുന്ന സാഹചര്യത്തിൽ.

തീർച്ചയായും വൈറസിനെ തടയേണ്ടത് ആവശ്യമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ ഡിസ്റ്റൻസ് ഒരു ആല്മീയ അകലം നമ്മിൽ സൃഷ്ടിച്ചു എന്നത് അനിഷേധ്യമായ ഒരു യഥാർഥ്യവും അപകടകരുവുമാണ്. നമ്മൾ തമ്മിൽ തമ്മിൽ ഉള്ള ആൽമീക ബന്ധമായിരുന്നല്ലോ വേർപെട്ട സമൂഹത്തിന്റെ ഒരു മുഖമുദ്ര – trade mark. ഈ സത്ത വിശേഷം (fabric nature) നമുക്ക് കൈമോശം സംഭവിക്കുന്നു എന്നുള്ളത് യഥാർഥ്യമാണ്. ഇങ്ങനെയുള്ള കാലം നീണ്ടുപോയാൽ ഈ അകലങ്ങൾ വർധിക്കുകയും മനസ്സുകൾ മന്ദീഭവിക്കുകയും ചെയ്യും. അല്ലെങ്കിൽ തന്നെ നമ്മൾ അറിഞ്ഞുകൊണ്ടു നേരത്തെ തന്നെ ചില അകലങ്ങൾ ഉണ്ടാക്കിയിട്ടണ്ടല്ലോ?

പണത്തിന്റെ അടി സ്ഥാനത്തിലും
സ്ഥാന മാനങ്ങളുടെയും ജാതിവ്യവസ്ഥയുടെയും പേരിൽ. ! ലോക്കൽ സഭകളിൽ പോലും ഈ അന്തരം ദൃശ്യമാണ്.ഉള്ളവനും ഇല്ലാത്തവനും എന്ന വ്യത്യാസം പലയിടത്തും കാണാം. വാഹനമുള്ളവർ ഒരു പക്ഷം – അതും ബ്രാൻഡ് അനുസരിച്ചു – പിന്നെ മിഡിൽ ക്ലാസ്സ്‌ ഗ്രൂപ്പ്‌, കാശില്ലാത്തവന്റെ വേറെ ഗ്രൂപ്പ്‌. ഒപ്പത്തിനൊപ്പം ഇല്ലെങ്കിൽ ആരുടെയും ശ്രദ്ധയിൽ പെടാതെ പോകുന്നവർ.. അങ്ങനെയുള്ള അകൽച്ചകളൊക്കെ നാം നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്.ഇതിനൊന്നും യേശുക്രിസ്തുവിന്റെ ദർശനവുമായി ഒരു ചേർച്ചയും ഇല്ല എന്നതും സത്യമാണ്.
പക്ഷെ ഇപ്പോൾ ഇഷ്ടമുള്ളവർക്കും ഒന്നിച്ചു കൂടാൻ പറ്റുന്നില്ലല്ലോ എന്ന് ദുഃഖിക്കുന്നവരും കണ്ടേക്കാം.
ഇത്തരത്തിലുള്ള മനോഭാവങ്ങൾക്ക് ഒരു മാറ്റം കോവിഡ് കാലങ്ങളിൽ ഉണ്ടായാൽ നന്നായിരുന്നു. സാമൂഹ്യ അകലം നമ്മുടെ ഇടയിലുള്ള ഇമ്മാതിരി വൈറസുകളെ നശിപ്പിച്ചാൽ നന്നായിരുന്നു.

എല്ലാവരെയും ഒന്നായി ഉൾകൊള്ളാൻ കഴിയുന്ന ഒരു ആല്മീയ സംസ്കാരം സൃഷ്ടിപ്പാൻ സാധിക്കട്ടെ.
ഒന്നിച്ചുള്ള കൂട്ടായ്മകൾ – കേവലം ഒരു ആരാധനായല്ല – ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. സഭനേതൃത്വങ്ങളും വിശ്വാസി സമൂഹവും പ്രാർത്ഥനയോടെ ഈ കാര്യങ്ങൾ ഗൗവരവമായി ചിന്തിക്കേണ്ടതുണ്ട്. ഒരു പരിഹാരം നാം കണ്ടെത്തുന്നില്ലെങ്കിൽ അത് വലിയൊരു നഷ്ടം നമ്മിൽ ഉണ്ടാക്കും. ബോധപൂർവമായ ചില ആലോചനകൾ നാം നടത്തണം. സാമൂഹ്യ അകലം ആവശ്യമെങ്കിലും ആല്മീയ അകലം നമ്മിൽ വളരരുത്. ഇങ്ങനെ പോയാൽ പെന്തക്കോസ്തിന്റെ ഭാവവും സത്തയും സമാനതകളില്ലാത്ത കൂട്ടായ്മ ബന്ധങ്ങളും ഇല്ലാതെ ആയേക്കും.

പാ. ഷിബു ജോസഫ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.