ഇന്നത്തെ ചിന്ത : മൂന്നുതരം ആളുകൾ | ജെ.പി വെണ്ണിക്കുളം

1 കൊരിന്ത്യർ 2,3 അധ്യായങ്ങളിൽ 3 തരം മനുഷ്യരെ കാണുന്നു. ആത്മീയൻ, പ്രാകൃതൻ, ജഡീകൻ എന്നിവയാണ് അവ. ആത്മീയൻ ആത്മാവിനുള്ളത് ചിന്തിക്കുന്നു. അവനിൽ ആത്മാവ് വസിക്കുന്നു, ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നു.ദൈവീക കാര്യങ്ങളും മാനുഷിക വാക്കുകളും വകതിരിച്ചു മനസിലാക്കുവാൻ ആത്മീയർക്കു കഴിയും. രക്ഷിക്കപ്പെടാത്തവനും ദൈവാത്മാവ് ഇല്ലാത്തവനുമാണ് പ്രാകൃതൻ. അവന്റെ താത്പര്യം മാനുഷികം മാത്രമാണ്. ലൗകീകകാര്യങ്ങളിൽ അല്ലാതെ മറ്റൊന്നിലും ഇവർക്ക് താത്പര്യം ഇല്ല. ആത്മീക വളർച്ച പ്രാപിക്കാത്തവരാണ് ജഡീകന്മാർ. കൊരിന്തിലുള്ളവർ ഇങ്ങനെയുള്ളവർ ആയിരുന്നു. രക്ഷിക്കപ്പെട്ടിട്ടും ആത്മീയ പക്വത പ്രാപിക്കാൻ കഴിയുന്നില്ലെങ്കിൽ അവർ വളർച്ചയിൽ കുറുകിയവരാണ്. ഇതിൽ ഏതു വിഭാഗത്തിലാണ് എന്നു ഓരോരുത്തരും ചിന്തിച്ചുകൊള്ളട്ടെ. ബുദ്ധിയിൽ വളർച്ചയില്ലാത്തവരാകാതെ ആത്മീയ വളർച്ചയിലേക്കു കുതിക്കുന്നവരാകാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.

ധ്യാനം : കൊരിന്ത്യർ 2,3
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.