ഐ.പി.സി പാമ്പാടി സെന്റർ ശുശ്രൂഷകനായി പാസ്റ്റർ സാം ഡാനിയേൽ ചുമതലയേൽക്കും

പാമ്പാടി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(ഐ.പി.സി) സെന്റർ ശുശ്രൂഷകനായി പാസ്റ്റർ സാം ഡാനിയേൽ നാളെ(27-8-2020) ചുമതലയേൽക്കും. പുളിക്കൽ കവല സീയോൻ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന പൊതുയോഗത്തിലാണ് പദവി ഏറ്റെടുക്കുന്നത്. കോവിഡ് – 19 പ്രോട്ടോക്കോൾ അനുസരിച്ചാണ് യോഗം നടക്കുന്നത്. പാസ്റ്റർ കെ.എ വർഗീസ് (സെക്രട്ടറി), പാസ്റ്റർ ഷാജി മർക്കോസ് (വൈസ് പ്രസിഡന്റ്) എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like