യു.കെ മലയാളികൾക്ക് അഭിമാനമായി ടിനു റെജി

ബ്രിട്ടൻ: ലണ്ടൻ ഹാരോയിലെ സാല്‍വറ്റോറിയന്‍ കോളേജിലെ ടിനു റെജിയ്ക്ക് തന്റെ എല്ലാ ജിസിഎസ്ഇ വിഷയങ്ങള്‍ക്കും പരമാവധി സ്‌കോര്‍ ആയ 9 ഗ്രേഡ് ലഭിച്ചു. കൊട്ടാരക്കരയില്‍ നിന്നും ലണ്ടനിലെ ഹാരോയില്‍ എത്തിയ ടിനുവിന്റെ വിജയം അഭിമാനമായി മാറത്തക്ക വിധം എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ ലഭിച്ചത്. ടിനുവിന്റെ മാതാപിതാക്കള്‍ റെജി ജോര്‍ജ്ജും മിനിമോള്‍ റെജിയും ലണ്ടന്‍ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നഴ്‌സുമാരായി ജോലി ചെയ്യുന്നു. റെവിന്‍ റെജി ഇളയ സഹോദരനാണ്. ഒഴിവു സമയങ്ങളില്‍ കീബോര്‍ഡ് വായിക്കുകയും സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്ന ടിനു ലണ്ടനിലെ വെംബ്ലി ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ അംഗമാണ്.

-ADVERTISEMENT-

You might also like