റ്റി.പി.എം ആരാധനാലയങ്ങളിലേക്ക് നിയന്ത്രണം പാലിച്ചു വിശ്വാസസമൂഹം

കൺെയ്ന്‍ന്മന്റ് സോണിലും സർക്കാർ നിർദേശങ്ങൾ ക്രമീകരിക്കാൻ സാധിക്കാത്ത സ്ഥലങ്ങളിലും ആരാധനാലയങ്ങൾ തുറന്നില്ല

കൊട്ടാരക്കര/ബെംഗളൂരു: ലോക്ക്ഡൗൺ ഇളവുകളിലെ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചു വിശ്വാസികൾക്ക് ആരാധനക്കായി തുറന്ന ദി പെന്തെക്കൊസ്ത് മിഷൻ സഭകളിലെല്ലാം നിബന്ധനകൾ പാലിച്ചു കൊണ്ടാണ് സഭായോഗത്തിന് വിശ്വാസികൾ എത്തിയത്. ഇവരാകട്ടെ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ് യോഗത്തിൽ പങ്കെടുത്തത്. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ വിശുദ്ധ സഭായോഗം നടന്നു.
സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സാമൂഹിക അകലം ഏവരും കൃത്യമായി പാലിച്ചിരുന്നു. നിശ്ചിത പ്രായത്തിൽ ഉള്ളവർക്ക് മാത്രമായിരുന്നു പ്രവേശനം. ആരാധനാലയത്തിൽ സഭായോഗത്തിന് വരുന്നവരുടെ പേരുവിവരം ഫോൺ നമ്പർ ഉൾപ്പടെ രജിസ്റ്റർ ബുക്കിൽ ചേർത്ത് സഭയിൽ സൂക്ഷിക്കുന്ന സംവിധാനം രൂപപെടുത്തിട്ടുണ്ട്. സഭയിൽ എത്തിയവരുടെ തപാനില പരിശോധിച്ചു സാനിട്ടയ്സർ ഉപയോഗിച്ചതിനു ശേഷമാണ് പ്രവേശനം അനുവദിച്ചത്. ഏവരും മാസ്ക് ആരാധനാ സമയത്തും അണിഞ്ഞിരുന്നു. സ്നേഹചുംബനം, ഹസ്തദാനം എന്നിവ എല്ലാവരും ഒഴിവാക്കിയിരുന്നു. ആരാധനാ സമയക്രമം അനുസരിച്ചു ഓരോ കുടുംബത്തിനും അനുവദിച്ചിരുന്ന സമയത്തു തന്നെയാണ് വിശ്വാസികൾ പങ്കെടുത്തത്.

post watermark60x60

ബാംഗ്ലൂർ ഗദലഹള്ളിയിലെ സെന്റർ ഫെയ്ത്ത് ഹോമിലും മിക്ക പ്രാദേശിക സഭകളിലും രാവിലെ 8. 30 ന് ആദ്യ സെക്ഷൻ ആരാധനയും 11 ന് രണ്ടാം സെക്ഷൻ ആരാധനയും നടന്നു. ഒന്നര മണിക്കൂർ ആയിരുന്നു സഭായോഗത്തിന്റെ ദൈർഘ്യം. സ്ഥലപരിമിതിയുള്ള സഭകളിൽ അണുവിമുക്തമാക്കിയ ശേഷം വീണ്ടും സഭായോഗങ്ങൾ ക്രമീകരിച്ചിരുന്നു. ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതുവരെ സഭകളിൽ തിരുവത്താഴ ശുശ്രൂഷ ഉണ്ടായിരിക്കുകയില്ല.
കൺെയ്ന്‍ന്മന്റ് സോൺ, ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും സർക്കാർ നിർദേശങ്ങൾ ക്രമീകരിക്കാൻ സാധിക്കാത്ത സഭകളിലും ഇതുവരെ പാലിച്ച രീതി തുടരാം. ആരാധനാലയങ്ങൾ തുറക്കുകയില്ല.
ചീഫ് പാസ്റ്ററിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാൻ കഴിഞ്ഞിരുന്ന കേരളത്തിലെ ചില സഭകളിൽ ഓഗസ്റ്റ് 16 (കഴിഞ്ഞ ഞായറാഴ്ച) മുതൽ വിശുദ്ധ സഭായോഗം ആരംഭിച്ചിരുന്നു.
രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള സർക്കാരിന്റെ എല്ലാ നടപടികളോടും പൂർണമായി പാലിച്ചായിരുന്നു സഭായോഗം നടന്നത്. ആരാധന തുടങ്ങാം എന്ന അനുവാദത്തിന്റെ പേരിൽ തിടുക്കം കൂട്ടാതെ ഒരുക്കത്തോടെയും സഭാംഗങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയുമാണ് ആരാധനകൾ ആരംഭിച്ചത്. നേരത്തെ ഇത് സംബന്ധിച്ച വാർത്ത ക്രൈസ്‌തവ എഴുത്തുപുര പ്രസിദ്ധീകരിച്ചിരുന്നു.

-ADVERTISEMENT-

You might also like