കവിത: നദിയുടെ ആത്മനൊമ്പരം | രാജൻ പെണ്ണുക്കര, മുംബൈ

അങ്ങകലെക്കു നോക്കി
നാട്ടുമാവിൻചോട്ടിൽ
സ്തബ്തനായി
നിന്നുപോയ്
ഏറെനേരം….

കോരിച്ചൊരിയുന്ന
മഴയും നനഞ്ഞു
വിറങ്ങലിച്ചു നിൽക്കുന്ന
വൃക്ഷലതാതികൾ…

കരകവിഞ്ഞൊഴും
നദിയിൻ രുദ്രഭാവം
കണ്ടെന്മനം തേങ്ങി
തെല്ലുനേരം..

post watermark60x60

ഇന്നതെല്ലാം എൻ
സ്വന്തമെന്നു കരുതി
കരകവിഞ്ഞൊഴുകുന്നു
കൂസലന്യേ………

ഒരുനിമിഷം കണ്ടു ഞാൻ
അവളുടെ കണ്ണുകളിൽ
ദയയും കരുണയും
ലവലേശമില്ല..
എങ്കിലും ഞാൻ അതു
വായിച്ചറിഞ്ഞു അവളുടെ
ഉള്ളിലേ നൊമ്പരങ്ങൾ

“കളകള” നാദമായി
ഒഴുകിയിരുന്നെന്നെ
ഉപദ്രവിച്ചവർ ഇന്നു
വളരെയേറെ……
സ്വാർത്ഥരാം ചില
മനുഷ്യർക്കായവർ…
ആർദ്ര തെല്ലും
കാട്ടാതെൻ,
വിശാലമാം
നെഞ്ചകമെല്ലാം
വെട്ടി നുറുക്കി……
എൻ ധമനികളിലവർ
നഞ്ചുകലക്കി
മുതലാളി വർഗത്തിൻ
നേട്ടങ്ങൾക്കായി…..

എൻ കൈകളാം
ചെറുതോടുകൾ
നിർദാക്ഷ്യണ്ണം
വെട്ടി നികത്തിയവർ….
എന്നവകാശമാം
കരയോരങ്ങൾ കൈയേറി
കെട്ടിപ്പടുത്തു
വൻസൗധങ്ങൾ ഓരോന്നും..
വൻ മതിലുകൾ തീർത്തു
എന്നും എന്നേക്കും
എന്നേ തളച്ചീടുവാൻ….
നിൻ പരിശ്രമങ്ങളെല്ലാം
വൻപരാജയമെന്നു
അറിഞ്ഞീടുമേ നീ
ഒരുനാൾ….

ഒരു നുറുങ്ങു വെട്ടത്തിൽ
കണ്ടു ഞാൻ ആകാഴ്ച്ച!!!
മൈലുകൾ താണ്ടി
ഒഴുകി വരുന്നൊരു
മരക്കൊമ്പിൽ
കെട്ടിപിടിച്ചിടും
വിറങ്ങലിച്ചോരു
മനുഷ്യരൂപം……
ക്ഷണത്തിനുള്ളിൽ
അത് ഒഴുകി മറഞ്ഞു
കണ്ണെത്താം ദൂരം
അപ്പുറത്തേക്ക്,
പിന്നെയും എൻ
കാതുകളിൽ ഇന്നും
അലഅടിച്ചിടുന്നു…..
തെല്ലു പ്രാണനായ്
കെഞ്ചിടും ദീനരോദനം

ഇത്തിരി പ്രാണനായി
കൈകാലുകൾ
അടിക്കുന്ന ഒരുകൂട്ടം
ജീവികൾ ജലപ്പരപ്പിൽ..
അങ്ങകലെനിന്നും ഒഴുകി
അടുക്കുന്നു ചേതനയറ്റ
മൃതശരീരങ്ങൾ…..

കടപുഴുകി ഒഴുകീടും
ആൽമരച്ചില്ലയിൽ….
കൂടുകൾ പോയി
കൂട്ടരും പോയിന്നു
ആരോരും ഇല്ലാതെ..
തനിച്ചിരിക്കുന്നൊരു
ദേശാടന പക്ഷിതൻ
കരച്ചിൽ കേട്ടെൻമനം
അലിഞ്ഞുപ്പോയ്
ബാഷ്പകണം പോലതിൽ …..

വെള്ളപ്പാച്ചിലിൽ ഒഴുകിവരും
ശകടങ്ങളെ കണ്ടു
തെല്ലൊന്നു നടുങ്ങി പോയ്‌
എൻ ഹൃദയം….
എത്രയോ സ്വപ്‌നങ്ങൾ
പൊലിഞ്ഞു പോയ്‌
ക്ഷണത്തിനുള്ളിൽ
അങ്ങു ദൂരെ ആഴിയിൻ
ആഴങ്ങളിൽ…..

വഴിയൊരങ്ങൾ
ഇന്നു കാണ്മാനുമില്ല
നടപ്പാതയൊ ഒട്ടും
കാണുന്നുമില്ല..
മണിമാളികകളാം
സൗധങ്ങൾ ഇന്നു
അല്പമായി കാണുന്നു
ജലപ്പരപ്പിൽ…..

നെൽപ്പാടങ്ങൾ ഇല്ല,
നീരൊഴുക്കില്ല
എന്നിൽ തത്തി കളിച്ച
ചെറുമീനുകൾ ഇല്ല…
അവയെല്ലാം ഇന്നു
ചത്തു മലർക്കുന്നു
വിഷാംശമാം എൻ
ജലപരപ്പിൽ!!!!

എന്നിൽ ഓടി കളിച്ച
കളിയൊടങ്ങൾ എവിടെ???
അക്കരെ ഇക്കരെ തുഴഞ്ഞ
വഞ്ചിക്കാർ എവിടെ????
ഇക്കരെ നിന്നൊരു
കൂയ് വിളിയില്ല
അക്കരെ നിന്നും
റാന്തൽ വെട്ടമില്ല…

ഒരുനാളിൽ എന്നിൽ
ചാടി കളിച്ച
ബാലൻമാരിന്നു
ജീവൻ വെടിയുന്നു
കൂട്ടം കൂട്ടമായി..
എന്നടിത്തട്ടിലെ
മണൽ ഗർത്തങ്ങളിന്നു
ആപത്താകുന്നു
മനുഷ്യർക്കെല്ലാം…..

“”എന്നു നാം പഠിച്ചിടും
ഗുണമായ പാഠങ്ങൾ””
“”ഈലോകേ നാം ചെയ്യും
കർമത്തിൻ ഫലം ഇന്നു
നാം തന്നെ അനുഭവിച്ചീടേണം””
എന്നതല്ലേ
പരമസത്യം…!!!!!.

(രാജൻ പെണ്ണുക്കര)
മുംബൈ)

-ADVERTISEMENT-

-ADVERTISEMENT-

You might also like