ലേഖനം: ദാവീദിന്‍റെ സാക്ഷ്യം | ജോസഫ് തോമസ്, ദോഹ

ദാവീദ് ഗോലിയാത്തിനെ നേരിടുന്നതിന് മുൻപായി ശൗൽ രാജാവിനോട് തന്‍റെ സാക്ഷ്യം പറയുന്‍റന്നാരു ഭാഗം (1 samuel.17:34 ) വാക്യത്തിൽ കാണുവാൻ കഴിയും.

ശൗൽ രാജാവ് ദാവീദിനോട് പറഞ്ഞു ഫെലിസ്ത്യനോട് അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തി ഇല്ല, നീ ബാലൻ ആണ്, അവനോ ബാല്യം മുതൽ യോദ്ധാവ് ആകുന്നു. അതിനു മറുപടി ആയി ദാവീദ് പറയുന്നു “അടിയൻ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിയ്ക്കു മ്പോൾ ഒരിക്കൽ ഒരു കരടിയും, ഒരിയ്ക്കൽ ഒരു സിംഹവും വന്ന് കൂട്ടത്തിൽ ഒരു ആടിന്‍റെ പിടിച്ചു. ഞാൻ പിന്തുടർന്നു അതിന്‍റെ അടിച്ചു അതിന്‍റെ വായിൽ നിന്ന് ആടിനെ വിടുവിച്ചു. പിന്നീട് അത് എന്‍റെ നേരെ വന്നു ഞാൻ അതിനെ കൊന്നു.

ഇത് വളരെ ത്രില്ലിങ് ആയിട്ടുള്ള ഒരു സ്റ്റോറി ആണ് പ്രതേകിച്ചു കുട്ടികൾക്ക് വളരെ ഹരം നൽകുന്നതാണ്. ഇതുപോലുള്ള ഒരു സാക്ഷ്യം നമുക്ക് ഉണ്ടോ? സിംഹത്തെയും കരടിയെയും ഒന്നും കൊന്നതല്ലെങ്കിലും നമ്മുടെ ആത്മീയ ജീവിതവുമായി ബന്ധപ്പെടുത്തി നോക്കുമം ബോൾ ദൈവം നമ്മെ എല്ലാം ഒരു കൂട്ടത്തെ ഏല്പിച്ചിട്ടുണ്ട് അതോരു പക്ഷേ സഭാകൂട്ടം ആയിരിയ്ക്കണം എന്നില്ല, മറിച്ചു നാം നിത്യേന കണ്ടു മുട്ടുന്നവരോ, അയൽവാസികളോ, പരിചയക്കാരോ ആയവരിൽ നിന്നും ഒരു ഗണത്തെ ആയിരിയ്ക്കാം ദൈവം നമ്മെ ഏല്പിച്ചിരിയ്ക്കുന്നത്.

ദാവീദ് വിചാരിച്ചില്ല സിംഹവും കരടിയും എന്‍റെ നേരെയല്ലല്ലോ വന്നത്, അപ്പന്‍റെ ആടുകൾ അല്ലേ അതിൽ ഒന്നു പോയാലും പ്രശ്നം ഇല്ല എന്ന്. പലപ്പോഴും പ്രശ്നങ്ങൾ നമ്മുക്ക് ചുറ്റും വരുമ്പോൾ, നമ്മുടെ പരിചയക്കാർ, കൂട്ടു വിശ്വാസികൾ പ്രതിസന്ധിയിൽ ആകുമ്പോൾ, എനിക്കല്ലല്ലോ പ്രശ്നം ഉണ്ടായത് എന്ന മനോഭാവം വരാറുണ്ട്. അല്ലേങ്കിൽ പ്രാർത്ഥനയ്ക്ക് വേണ്ടി വിഷയങ്ങൾ കേൾക്കുമ്പോൾ ഒരു ചെറിയ പ്രാർത്ഥന പ്രാർത്ഥിച്ചു വിടുന്ന അനുഭവം അല്ല, അതുകൊണ്ടു തീരുന്നതല്ല നമ്മുടെ ഉത്തരവാദിത്തം. ദാവീദ് ഒരു കല്ല് എടുത്തു എറിക മാത്രമല്ല ചെയ്തത്, അതുഓടി പോകുന്നെങ്കിൽ പോകട്ടെയെന്നു കരുതി. പിന്നയോ അതിനെ പിന്തുടർന്നു അതിനെ അടിച്ചു അതിന്‍റെ വായിൽ നിന്ന് ആടിനെ രക്ഷിച്ചതുപോലെ മറ്റുള്ളവരുടെ വിഷയത്തിൽ ഇടുവിൽ നിന്നു പ്രാർത്ഥിക്കാം. നമ്മുടെ പ്രാർത്ഥനകൾ ശത്രുവിനുള്ള പ്രഹരമായി മാറട്ടെ. പിന്നിട് നാം വായിക്കുമ്പോൾ മനസിലാകും അതു ദാവീദിന്‍റെ നേരെ തിരിഞ്ഞു. ദാവീദോ അതിനെ കൊന്നു. ഇടുവിൽ നിന്നു പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ജീവന് ഭിഷണി
ഉണ്ടാകും. സാരമില്ല സർവശക്തൻ കു‌ടെയുണ്ട്.

ഈ നാളുകളിൽ നമ്മളിൽ എത്ര പേർ ദാവീദിനെ പോലെ പിന്തുടർന്ന് ജയിക്കും. നമ്മുടെ വീട്ടുകാർ, കൂട്ടുകാർ, പരിചയക്കാർ പാപത്തിന്‍റെ പിടിയിൽ അകപെടുമ്പോൾ അവരെ രക്ഷിക്കുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

വീര്യപ്രവർത്തി ചെയ്താതോ, രോഗസൗഖ്യം നടത്തിയതോ അല്ല ദൈവത്തിനു വല്യകാര്യം, ഒരു ജീവിതത്തെ ശത്രുവിന്റെ വായിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞു എങ്കിൽ അതാണ് ഏറ്റവും വലിയ സാക്ഷ്യം. ദൈവം നമ്മെ അതിനായി ഒരുക്കട്ടെ.

ജോസഫ് തോമസ്, ദോഹ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.