ചെറു ചിന്ത: അർഹതയുള്ളതിൽ മാത്രമേ അഭിമാനിക്കാവു | പാ. സൈമൺ തോമസ്, കൊട്ടാരക്കര

മികച്ച വേട്ടക്കാരനെന്നു അഹങ്കരിച്ചിരുന്ന ഒരാൾ വ്യാളിയെ പിടിക്കാൻ പുറപ്പെട്ടു. ചില ദിവസങ്ങൾക്കു ശേഷം കൊടുമുടിയുടെ ഏറ്റവും ഉയരത്തിൽ എത്തി. അയാൾ ഒരു ഗുഹയിൽ മഞ്ഞുവീണു തണുത്തുറഞ്ഞ വ്യാളിയുടെ ശരീരം കണ്ടു. അയാൾ അതിനെ നാട്ടിലേക്കു കൊണ്ടു വന്നു. താനാണ് വ്യാളിയെ കൊന്നതെന്നു പ്രഖ്യാവനവും നടത്തി. അയാൾ നാട്ടുകാരുടെയെല്ലാം ആരാധനാ പുരുഷനായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നാട്ടിലെ ചൂടേറ്റ് വ്യാളി അതിന്റ ശീതകാല നിദ്രയിൽ നിന്നും ഉണർന്നു. അലറിവിളിച്ച വ്യാളി കണ്ടവരെയെല്ലാം കൊന്നു. വേട്ടക്കാരനെയും വിഴുങ്ങി.
അർഹതയുള്ളതിൽ മാത്രമേ അഭിമാനിക്കാവു. അബദ്ധത്തിൽ സംഭവിക്കുന്ന വിജയങ്ങൾ ആവർത്തിക്കണമെന്നില്ല. ദുരന്തങ്ങൾ ആകും ഫലം. ഉയരത്തിൽ എത്തേണ്ടത് പ്രവർത്തികളുടെ സത്യസന്ധതയും ഗുണമേന്മയും കൊണ്ടാകണം.
വ്യാജ അത്ഭുതങ്ങൾ കാണിച്ചു ഒട്ടേറെപേരുടെ ആരാധനാ പാത്രമാകാൻ കഴിഞ്ഞേക്കാം. പക്ഷെ അത്ഭുതങ്ങളിലെ അടവുകൾ ജനം തിരിച്ചറിയുന്ന നിമിഷം അവർ അവഹേളിതരും അവഗണിക്കപ്പെട്ടവരും ആകും.”നിനക്കു തന്നെ ജ്ഞാനിയായി തോന്നരുത്, യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക”.(സദൃശ്യ 3:7)

പാ. സൈമൺ തോമസ്, കൊട്ടാരക്കര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.