പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ എഡ്യൂകെയർ 2020ന് അനുഗ്രഹീത സമാപ്തി

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ സെന്ററിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളായി മുൻകൈ എടുക്കുന്ന പാസ്റ്റർ സി. ജോർജ് മാത്യു, അബുദാബി നല്കിയ രണ്ടു ലക്ഷം രൂപയുടെ ധനസഹായ വിതരണം ഇന്നലെ രാവിലെ 10:30 മുതൽ 12:00 വരെ ശാലേം കരുവാറ്റ സഭയിലും ഉച്ചയ്ക്ക് 3:30 മുതൽ 05:00 ഹെബ്രോൻ തിരുവമ്പാടി സഭയിലും നടത്തപ്പെട്ടു.

സെന്റർ പി.വൈ.പി.എ പ്രസിഡന്റ്‌ & സംസ്ഥാന പി.വൈ.പി.എ ചാരിറ്റി ബോർഡ് ചെയർമാനുമായ പാസ്റ്റർ മനു വർഗീസിന്റെ അദ്ധ്യക്ഷതയിൽ സ്റ്റാൻഡേർഡ് 5 മുതൽ പ്ലസ് 2 വരെ വിജയിച്ച 164 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു, ഒപ്പം തോട്ടപ്പള്ളിയിലുള്ള ഒരു കുടുംബത്തിലേക്ക് റ്റി.വി ചലഞ്ചിന്റെ ഭാഗമായി LED റ്റി.വിയും കൈമാറി.

ആലപ്പുഴ വെസ്റ്റ്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ എബ്രഹാം ജോർജ്, സംസ്ഥാന പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ജോസഫ് ജോൺ, പാസ്റ്റർ പി.ബി. സൈമൺ, പാസ്റ്റർ ചാക്കോ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.

കോവിഡ് പ്രോട്ടോകോൾ പ്രകാരം ക്രമീകരിച്ച എഡ്യൂകെയർ 2020ൽ അതത് സഭകളുടെ ശുശ്രുക്ഷകർ, സഭാ പ്രതിനിധികൾ ആണ് സഹായം ഏറ്റുവാങ്ങാൻ വന്നത്.

പ്ലസ് 2 വരെയുള്ള 143 വിദ്യാർത്ഥികൾക്ക് 1000 രൂപയും, പ്ലസ് 2 ഇത്തവണ വിജയിച്ച 21 വിദ്യാർത്ഥികൾക്ക് 1500 രൂപയും, ഒപ്പം തോട്ടപ്പള്ളി സ്വദേശിനിയായ ആദിത്യയുടെ പഠനത്തിനായി 6300 രൂപയുടെ LED ടീവി, ക്ലീനിങ് ചലഞ്ചു ഏറ്റെടുത്തു സെന്ററിലെ 7 സഭകൾക്ക് 1000 രൂപയുടെ ക്യാഷ് അവാർഡും, മഴക്കെടുതിയിൽ മേൽക്കൂര തകർന്ന പട്ടോളി മാർക്കറ്റ് സഭയ്ക്ക് 11000 രൂപയും ഈ ഉദ്യമത്തിന്റെ ഭാഗമായി നൽകിയെന്ന് ഭാരവാഹികൾ അറിയിച്ചു.

സെന്റർ പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ഷിജുമോൻ സി.ജെ, ജോബി ജോൺ, വെസ്‌ലി പി. എബ്രഹാം, പ്രയ്സി മാത്യു, സാം അലക്സ്‌ തോമസ്, ഫെബിൻ ജെ. മാത്യു, സബിൻ സാബു, ടോം എം. തോമസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.