വടകോട് ഐ.പി.സി എബനേസർ പ്രാർത്ഥനാസംഗമം

കൊട്ടാരക്കര : വടകോട് ഐ.പി.സി എബനേസർ സഭയുടെ ആഭിമുഖ്യത്തിൽ ‘അബ്ബാ പിതാവേ’ പ്രാർത്ഥനാസംഗമം നടത്തപ്പെടുന്നു. ആഗസ്റ്റ് 20 മുതൽ 23 വരെ എല്ലാ ദിവസവും രാത്രി 7:30 മുതൽ 9:30 വരെ സൂമിലൂടെയാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. പാസ്റ്റർ വർഗീസ് എബ്രഹാം(രാജു മേത്ര), പാസ്റ്റർ എബി എബ്രഹാം, പാസ്റ്റർ മനോജ്‌ കുഴിക്കാല, ഇവാ. ജോബിൻ പി.കെ എന്നിവർ ദൈവവചനം സംസാരിക്കും. ഡോ.ബ്ലെസ്സൺ മേമന, ഇവാ.ജോൺസൺ തോമസ്, ജെയ്‌സൺ തോമസ്, സ്റ്റാൻലി വയല, ഡാർവിൻ എം.വിൽസൺ എന്നിവർ ഗാനശുശ്രൂഷ നിർവഹിക്കും. ഇവാ.ഷിബിൻ ജി. സാമുവേൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like