റ്റി.പി.എം ആരാധനാലയങ്ങൾ നിബന്ധനകൾ പാലിച്ച്‌ തുറക്കും

ചെന്നൈ: കോവിഡ് ലോക്ക്ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാമെന്ന് ചീഫ് പാസ്റ്റർ എബ്രഹാം മാത്യു.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കർശനമായ നിർദേശങ്ങൾ പാലിച്ചു കൊണ്ട് ആരാധനകൾ നടത്തുന്നതിനാണ് നിർദ്ദേശം. ആരാധനാലയങ്ങളിൽ ഒരേസമയം ആരാധനയിൽ സംബന്ധിക്കുന്നതിന് സർക്കാർ നിഷ്കർഷിച്ചിട്ടുള്ള സാമൂഹിക അകലം കൃത്യമായി ഏവരും പാലിക്കണം. വിശ്വാസികൾ മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായി ഉപയോഗിക്കണം. സഭയിൽ ആരാധനക്കു വരുന്ന വിശ്വാസികളുടെ പേര്, ഫോൺ നമ്പർ രേഖപ്പെടുത്തി താപനില പരിശോധിച്ച് വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കും. ആരാധന ഒന്നര മണിക്കൂറിൽ അവസാനിപ്പിക്കണം.

post watermark60x60

ആരാധനക്കു വരുന്ന വിശ്വാസികൾ പ്രായം തെളിയിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡും ബെഡ് ഷീറ്റും കയ്യിൽ കരുതേണ്ടതാണ്. കോവിഡ് നിയമങ്ങൾ നിലനിൽക്കുന്നതിനാൽ ആരാധനാലയത്തിൽ ഭക്ഷണപാനീയങ്ങൾ നൽകുന്നതല്ല. 10 വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ള മുതിർന്നവർ, ഗർഭിണികൾ, രോഗികൾ തുടങ്ങിയവർ പങ്കെടുക്കരുത്. സ്നേഹചുംബനം, ഹസ്തദാനം എന്നിവ ഒഴിവാക്കുക. മാസ്ക് ആരാധനാ സമയങ്ങളിലും അണിയേണ്ടതാണ്. ഉപവാസ പ്രാർത്ഥനയിലും ബൈബിൾ ക്ലാസ്സുകളിലും കാത്തിരിപ്പ് യോഗങ്ങളിലും പങ്കെടുക്കുന്നവർ മുൻകൂട്ടി സഭാ ശുശ്രൂഷകനെ അറിയിക്കേണ്ടതാണ്. കേരളത്തിലെ ചില റ്റിപിഎം സഭകളിൽ ഇന്ന് മുതൽ വിശുദ്ധ സഭായോഗം ആരംഭിച്ചു.
കൺെയ്ന്‍ന്മന്റ് സോൺ, ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിലവിലുള്ള അവസ്ഥ തുടരും. ആരാധനാലയങ്ങൾ തുറക്കുകയില്ല. സർക്കാർ നിർദേശങ്ങൾ ക്രമീകരിക്കാൻ സാധിക്കാത്ത പ്രാദേശിക സഭകൾക്ക് ഇതുവരെ പാലിച്ച രീതി തുടരാം.
രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള സർക്കാരിന്റെ എല്ലാ നടപടികളോടും സഭ പൂർണമായി സഹകരിക്കുമെന്നും ചീഫ് പാസ്റ്റർ പറഞ്ഞു.

-ADVERTISEMENT-

You might also like